പ്രധാന വാർത്തകൾ
വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം: അപേക്ഷ 13വരെപിഎം യശസ്വി പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 31വരെഎന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം: 76,230 പേർ യോഗ്യത നേടിയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കെഎസ്ആർടിസിയുടെ പുതിയ നമ്പറുകൾ ഇതാമമ്മൂട്ടിയുടെ ജീവിതം പാഠ്യവിഷയമാക്കി മഹാരാജാസ്ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരുംഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടിഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവംസൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധം

പരീക്ഷകൾ മാറ്റി, എൽഎൽബി പ്രവേശനം, പ്രായോഗിക പരീക്ഷകൾ: കണ്ണൂർ സർവകലാശാല വാർത്തകൾ

Oct 10, 2022 at 5:30 pm

Follow us on

കണ്ണൂർ: സർവകലാശാല പഠനവകുപ്പുകളിലെ   എം എ ഹിസ്റ്ററി  /ഇംഗ്ലീഷ്  / ആന്ത്രോപോളജി  / ഇക്കണോമിക്സ്, /എം എ ജേർണലിസം &  മാസ്സ് കമ്മ്യൂണിക്കേഷൻ, എം എസ് സി കമ്പ്യൂട്ടർ സയൻസ്, എൽ എൽ എം/എം ബി എ (സി ബി സി എസ് എസ് – 2020 സിലബസ് – റഗുലർ), മെയ് 2022 പ്രോഗ്രാമുകളുടെ 11 .10 .2022 നു നിശ്ചയിച്ച പരീക്ഷകളും 13. 10 .2022 schedule ചെയ്ത എം.എ ഇംഗ്ലീഷ്   പരീക്ഷയും യുജിസി നെറ്റ്‌ പരീക്ഷയുള്ളതിനാൽ മാറ്റിവെച്ചിരിക്കുന്നു .പുന:ക്രമീകരിച്ച ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

\"\"

പ്രായോഗിക പരീക്ഷകൾ, വൈവ വോസി
രണ്ടാം സെമസ്റ്റർ എം.എസ്.സി ഡിഗ്രി ഏപ്രിൽ 2022 പ്രായോഗിക പരീക്ഷകൾ, വൈവ- വോസി എന്നിവ താഴെ പറയുന്ന തിയ്യതികളിൽ അതതു കോളേജുകളിൽ വച്ച് നടത്തപ്പെടുന്നതാണ്.
ഫിസിക്സ് – 2022 ഒക്ടോബർ 12,13,14,17,18,19
കെമിസ്ട്രി – 2022 ഒക്ടോബർ 13,14,17,18,19,20,21,25,26, സുവോളജി – 2022 ഒക്ടോബർ 11,12,13,14
വിശദമായ ടൈം ടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്

\"\"

എൽഎൽബി അപേക്ഷ
കണ്ണൂർ സർവകലാശാല മഞ്ചേശ്വരം ക്യാമ്പസിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ, 2022-23 അധ്യയന വർഷത്തിൽ പുതുതായി ആരംഭിക്കുന്ന ത്രി വർഷ എൽ. എൽ. ബി പ്രോഗ്രാമിന്റെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 45% മാർക്കിൽ (SC/ST വിഭാഗത്തിന് 40%) കുറയാതെ, കണ്ണൂർ സർവകലാശാല അംഗീകരിച്ച ഏതെങ്കിലും ബിരുദം നേടിയിട്ടുള്ളവർക്ക് എൽ.എൽ.ബി പ്രോഗ്രാമിന് അപേക്ഷിക്കാവുന്നതാണ്. പ്രവേശനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ http://admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0497-2715284, 0497-2715261, 7356948230

\"\"

Follow us on

Related News