SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0
തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ട്രാന്‍സ്പ്ലാന്റ് കോ- ഓർഡിനേറ്റർ തസ്തികയിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുകളുണ്ട്. 29,535 രൂപ ശബളം. ബിഎസ്‌സി അല്ലെങ്കില്‍ സോഷ്യല്‍ വര്‍ക്ക് /സൈക്കോളജി/സോഷ്യോളജി/സോഷ്യല്‍ സയന്‍സ്/പബ്ലിക്ക് ഹെല്‍ത്ത്് എന്നിവയില്‍ എതെങ്കിലും ഒന്നില്‍ ബിരുദാനാന്തര ബിരുദം, രണ്ട് വര്‍ഷത്തെ പ്രവ്യത്തിപരിചയം, ഏതെങ്കിലും അംഗീക്യത ഏജന്‍സികളില്‍ നിന്ന് അവയവം മാറ്റി വയ്ക്കലില്‍ പരിശീലനം എന്നിവ നേടിയവരാകണം. അപേക്ഷകള്‍ ഒക്ടോബര്‍ 19 വൈകുന്നേരം മൂന്ന് മണിക്ക് മുന്‍പായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ തപാല്‍ വഴിയോ ഇ-മെയില്‍ വഴിയോ നല്‍കേണ്ടതാണ്. അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകന്റെ/യുടെ മേല്‍വിലാസം, ഇ-മെയില്‍ അഡ്രസ്സ്, മൊബൈല്‍ നമ്പര്‍ എന്നിവ അപേക്ഷയില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷേയോടൊപ്പം ഉണ്ടാവണം. യോഗ്യരായവര്‍ക്ക് ഇന്റര്‍വ്യൂവിന് മെമ്മോ അയയ്ക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 252 8300 | principal@tmc.kerala.gov.in ബന്ധപ്പെടുക.