പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

മാത്യൂസിന് 1200ൽ 1200മാർക്ക് കിട്ടി: ഹൈക്കോടതിയുടെ സഹായത്തോടെ

Oct 8, 2022 at 1:09 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0

കൊച്ചി: പ്ലസ് ടു പരീക്ഷയിൽ 1198 മാർക്ക് ലഭിച്ച വിദ്യാർത്ഥിക്ക് ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്ന് ലഭിച്ചത് 1200ൽ 1200 മാർക്ക്. പാലാ ഭരണങ്ങാനം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ കെ.സി. മാത്യൂസാണ് മുഴുവൻ മാർക്കും നേടിയത്. ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷാഫലം വന്നപ്പോൾ 1198 മാർക്കാണ് മാത്യൂസിന് ലഭിച്ചിരുന്നത്. പൊളിറ്റിക്കൽ സയൻസിന് രണ്ട് മാർക്ക് കുറഞ്ഞിരുന്നു.

\"\"

ഇതേതുടർന്ന് സൂക്ഷ്മ പരിശോധന, പുനർമൂല്യനിർണയം എന്നിവ നടത്തി. എന്നാൽ മാർക്ക് കൂടിയില്ല. ഉത്തരക്കടലാസിന്റെ പകർപ്പെടുത്ത് പരിശോധിച്ചപ്പോൾ മുഴുവൻ മാർക്കിനും അർഹതയുണ്ടെന്ന് മനസ്സിലായി. ഇതോടെയാണ് ഹൈകോടതിയെ സമീപിച്ചത്. കോടതി നിർദേശപ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടർ ഓൺലൈൻ ഹിയറിങ് നടത്തി അർഹതപ്പെട്ട മാർക്ക് കൂട്ടിനൽകി ഉത്തരവിറക്കി. അർഹതപ്പെട്ട വിജയം നിയമ സഹായത്തോടെ നേടിയ മാത്യൂസിനെ സ്കൂൾ അധികൃതരും സഹപാഠികളും അഭിനന്ദിച്ചു.

\"\"

Follow us on

Related News