SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ മോഡൽ പോളിടെക്‌നിക് കോളേജുകളിലേയ്ക്കും പൂഞ്ഞാർ എൻജിനിയറിങ് കോളേജുകളിലേയ്ക്കും ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളിൽ 2022-23 വർഷത്തെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് ഐ.എച്ച്.ആർ.ഡി സ്‌പോട്ട് അഡ്മിഷൻ നടത്തും. SITTTR മുഖേന ഓൺലൈൻ അപേക്ഷ നൽകിട്ടുള്ളവർക്കും, അപേക്ഷ സമർപ്പിക്കാത്തവർക്കും ഐ.എച്ച്.ആർ.ഡി കോളേജിൽ നേരിട്ടെത്തി സ്‌പോട്ട് അഡ്മിഷന് അപേക്ഷ സമർപ്പിക്കാം.
അർഹരായ വിദ്യാർത്ഥികൾക്ക് ഫീസാനുകൂല്യം ലഭിക്കും. മോഡൽ പോളിടെക്‌നിക് കോളേജ്, പൈനാവ്, മോഡൽ പോളിടെക്‌നിക് കോളേജ്, മറ്റക്കര, കോളേജ് ഓഫ് എൻജിനിയറിങ്, പൂഞ്ഞാർ എന്നിവിടങ്ങളിൽ ദൂരെയുള്ള വിദ്യാർത്ഥികൾക്ക് താമസ സൗകര്യം ഏർപ്പെടുത്തും. വിശദവിവരങ്ങൾക്ക് ഐ.എച്ച്.ആർ.ഡി വെബ്സൈറ്റ് സന്ദർശിക്കുകയോ, താഴെ പറയുന്ന നമ്പറുകളിൽ കോളേജുമായി ബന്ധപ്പെടുകയോ ചെയ്യാം.
മോഡൽ പോളിടെക്‌നിക് കോളേജ്, മറ്റക്കര -8547005081, മോഡൽ പോളിടെക്‌നിക് കോളേജ്, പൈനാവ്–8547005084, മോഡൽ പോളിടെക്‌നിക് കോളേജ്, മാള–8547005080, കോളേജ് ഓഫ് എഞ്ചിനീയറിംഗ്, പൂഞ്ഞാർ- 8547005035, മോഡൽ പോളിടെക്‌നിക് കോളേജ്, കുഴൽമന്നം- 8547005086, മോഡൽ പോളിടെക്‌നിക് കോളേജ്, വടകര-8547005079, മോഡൽ പോളിടെക്‌നിക് കോളേജ്,കല്ല്യാശ്ശേരി-8547005082, മോഡൽ പോളിടെക്‌നിക് കോളേജ്, കരുനാഗപ്പള്ളി- 8547005083.