പ്രധാന വാർത്തകൾ
വിദ്യാർത്ഥികൾക്ക് മാ​സംതോറും  സാ​മ്പ​ത്തി​ക സ​ഹാ​യം: ‘ക​ണ​ക്ട് ടു ​വ​ര്‍ക്ക്’ പ​ദ്ധ​തിക്ക്‌ അപേക്ഷിക്കാംകെ-ടെറ്റ് യോഗ്യത ഉത്തരവ് മരവിപ്പിച്ചു: സർക്കാർ സുപ്രീംകോടതിയിൽ റിവ്യൂ ഹർജി നൽകുംകേരള പബ്ലിക് സർവിസ് കമീഷൻ നിയമനം: വി​വി​ധ ത​സ്തി​ക​ക​ളി​ലാ​യി ഒട്ടേറെ ഒഴിവുകൾഅധ്യാപകരുടെKTET യോഗ്യത സംബന്ധിച്ച പുതുക്കിയ മാർഗ നിർദ്ദേശങ്ങൾ: ഉത്തരവിറങ്ങികേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചു

പരീക്ഷാഫലങ്ങൾ, ടൈംടേബിൾ, പരീക്ഷ അപേക്ഷ, പ്രാക്ടിക്കൽ: എംജി സർവകലാശാല വാർത്തകൾ

Oct 6, 2022 at 5:24 pm

Follow us on

കോട്ടയം: രണ്ടാം സെമസ്റ്റർ ദ്വിവത്സര എം.എഡ് (സ്പെഷ്യൽ എജ്യുക്കേഷൻ ഇന്റലക്ച്വൽ ഡിസെബിലിറ്റി 2021 അഡ്മിഷൻ റെഗുലർ, 2019 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഒക്ടോബർ 21ന് ആരംഭിക്കും. പിഴകൂടാതെ ഒക്ടോബർ 11 വരെയും പിഴയോടുകൂടി 12നും സൂപ്പർ ഫൈനോടുകൂടി 13നും അപേക്ഷ നൽകാം.
വിദ്യാർത്ഥികൾ പരീക്ഷാഫീസിനു പുറമേ പേപ്പറൊന്നിന് 60 രൂപ നിരക്കിൽ (പരമാവധി 300 രൂപ) സി.വി. ക്യാമ്പ് ഫീസ്  അടക്കണം.

\"\"


 
പ്രാക്ടിക്കൽ 10 മുതൽ
കഴിഞ്ഞ ജൂണിൽ വിജ്ഞാപനം പുറപ്പെടുവിച്ച ഒന്നാം സെമസ്റ്റർ ബി.എഫ്.ടി, ബി.എസ്.സി അപ്പാരൽ ആന്റ് ഫാഷൻ ഡിസൈൻ (സി.ബി.സി.എസ് 2021  അഡ്മിഷൻ റെഗുലർ/ 2020 അഡ്മിഷൻ ഇംപ്രൂവ്മെന്റും റീ അപ്പിയറൻസും, 2017, 2018, 2019 അഡ്മിഷൻ റീ അപ്പിയറൻസ്) പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ 10ന് ആരംഭിക്കും. വിശദമായ ടൈം ടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.

\"\"

പരീക്ഷാ ടൈംടേബിൾ
ഒക്ടോബർ 19 ന് ആരംഭിച്ച ആറാം സെമസ്റ്റർ ബി.എ./ ബി.കോം. (സി.ബി.സി.എസ്.എസ്. – പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷയോടൊപ്പം ഒക്ടോബർ 19 ന് പ്രാചീന മലയാളം – പദ്യവും ഗദ്യവും എന്ന പേപ്പർ കൂടി ഉൾപ്പെടുത്തി പരിഷ്‌കരിച്ചു.

\"\"

പരീക്ഷാഫലങ്ങൾ
കഴിഞ്ഞ ജൂലൈയിൽ കോട്ടയം സി.എം.എസ് കോളജിൽ നടന്ന പി.എച്ച്.ഡി എൻട്രൻസ് പരീക്ഷയുടെ (ജൂലൈ 2022) ഫലം പ്രസിദ്ധീകരിച്ചു.


 
ഈ വർഷം ജനുവരിയിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ്.സി ക്ലിനിക്കൽ ന്യുട്രീഷൻ ആന്റ് ഡയറ്റെറ്റിക്സ്, രണ്ടാം സെമസ്റ്റർ എം.എസ്.സി ഓപ്പറേഷൻസ് റിസർച്ച് ആന്റ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, എം.എസ്.സി. ഫിസിക്‌സ്, എം.എസ്.സി. ഫിസിക്‌സ് – മെറ്റീരിയൽ സയൻസ്‌ പരീക്ഷകളുടെ (റെഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്) ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധയ്ക്കും നിശ്ചിത ഫീസ് അടച്ച് ഒക്ടോബർ 18 വരെ ഓൺലൈനിൽ അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ. ( http://mgu.ac.in)

\"\"

ഏഴാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ എൽ.എൽ.ബി. (ഓണേഴ്‌സ്) സപ്ലിമെന്ററി (2016 മുൻപുള്ള അഡ്മിഷൻ – സപ്ലിമെന്ററി, ഏപ്രിൽ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധയ്ക്കും നിശ്ചിത ഫീസ് സഹിതം ഒക്ടോബർ 17 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകണം.

\"\"


 

Follow us on

Related News