പ്രധാന വാർത്തകൾ
കേരള സ്‌കൂൾ കായികമേള:അവശമായി തീം സോങ്കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടപ്പാക്കുന്ന ‘ശ്രേഷ്ഠ’ പദ്ധതി: അപേക്ഷ 30വരെഇന്ത്യൻ റെയിൽവേയിൽ ടെക്നിക്കൽ, നോൺടെക്നിക്കൽ തസ്തികളിൽ നിയമനം: ആകെ 11,420 ഒഴിവുകൾവിവിധ സർക്കാർ സ്ഥാപനങ്ങളിൽ ക്ലാർക്ക്, കാഷ്യർ, അസിസ്റ്റന്റ് നിയമനം: അപേക്ഷ 19വരെകലാ-കായിക അധ്യാപക അനുപാതം: മുൻകാല പ്രാബല്യം നൽകി പുതിയ ഉത്തരവ്ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ ജിഡി കോൺസ്റ്റബിൾ നിയമനം: കായിക താരങ്ങൾക്ക്‌ അവസരംസിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ കമ്പനി സെക്രട്ടറി നിയമനംഇന്ത്യൻ പ്രതിരോധമന്ത്രാലയത്തിന് കീഴിൽ വെഹിക്കിള്‍ മെക്കാനിക്, മള്‍ട്ടിസ്കില്‍ഡ് വര്‍ക്കര്‍ നിയമനം: ആകെ 542 ഒഴിവുകൾസ്കൂളുകളിലെ രണ്ടാംപാദ വാർഷിക പരീക്ഷയ്ക്ക് ഇനി 55ദിവസം: പഠനം കാര്യക്ഷമമാക്കണംലോ കോളജില്‍ ക്ലാസ് മുറിയുടെ സീലിങ് തകര്‍ന്നുവീണു: പ്രിനിസിപ്പലിന് മുന്നിൽ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

സ്കൂളുകളിൽ നിന്ന് വിനോദയാത്ര: ഇനിമുതൽ വിവരം മോട്ടോർവാഹന വകുപ്പിന് കൈമാറണം

Oct 6, 2022 at 12:35 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0

തിരുവനന്തപുരം: ഇനിമുതൽ സ്കൂളുകളിൽ നിന്ന് വിനോദയാത്രകളും പഠന യാത്രകളും നടത്തുബോൾ ഇക്കാര്യം മോട്ടോർവാഹന വകുപ്പിനെ അറിയിക്കണമെന്ന് മന്ത്രി ആന്റണി രാജു. പാലക്കാട് വടക്കഞ്ചേരിയിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു വിദ്യാർത്ഥികളും അധ്യാപകനും മരിച്ച സംഭവത്തെ തുടർന്നാണ് നിർദേശം. സ്കൂളുകളിൽ നിന്ന് വിനോദ യാത്രകൾ പോകുമ്പോൾ സ്വീകരിക്കേണ്ട മാനദണ്ഡങ്ങളും മറ്റു പരിശോധനകളും സ്കൂൾ അധികൃതർ പാലിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രിയും നിർദേശം നൽകി.

\"\"

അപകടത്തിനു ഇടയാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ അമിത വേഗത്തിലാണ് ഡ്രൈവ് ചെയ്തിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. മണിക്കൂറിൽ 97.7കിലോമീറ്റർ വേഗത്തിലായിരുന്നു ബസ് എന്ന് ജിപിഎസ് റെക്കോർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ ബസ് ഡ്രൈവർ ക്ഷീണിതനായിരുന്നു. വിനോദ യാത്ര പുറപ്പെടും മുൻപ് മറ്റൊരു യാത്ര കഴിഞ്ഞാണ് ഡ്രൈവർ ബസുമായി എത്തിയത്. അപകട ശേഷം ബസ് ഡ്രൈവർ ഒളിവിലാണ്.

\"\"

ഇതുകൊണ്ട്തന്നെ ഇനിമുതൽ സ്കൂളുകളിൽ നിന്ന് സ്വകാര്യ, ടൂറിസ്റ്റ് വാഹനങ്ങളിൽ യാത്ര പുറപ്പെടും മുൻപ് സമീപത്തെ മോട്ടോർ വാഹന വകുപ്പിന് വിവരം നൽകണം. യാത്ര പോകുന്ന വാഹനത്തിന്റെ ഡ്രൈവരെ കുറിച്ചുള്ള വിവരങ്ങൾ പരിശോധിക്കണമെന്നും മന്ത്രി ആന്റണി രാജു നിർദേശം നൽകി.
എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് ഊട്ടിയിലേക്ക് ടൂർ പോയ ബസ്, കൊട്ടാരക്കര – കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് ബസിന്‍റെ പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്.

\"\"

ബുധനാഴ്ച രാത്രി 11.30നായിരുന്നു അപകടം. കെഎസ്ആർടിസി ബസിന് പുറകിൽ ഇടിച്ച ടൂറിസ്റ്റ് ബസ് തലകീഴായി മറിയുകയായിരുന്നു.
മരിച്ചവരിൽ 5 വിദ്യാർഥികളും , ഒരുഅധ്യാപകനും ഉൾപ്പെടുന്നു.


എസ്എസ്എൽസി, ഹയർ സെക്കണ്ടറി വിദ്യാർത്ഥികളായ സി.എസ്. ഇമ്മാനുവൽ (17), അഞ്ജന അജിത് (15), ദിയ രാജേഷ്(16), ക്രിസ് വി. തോമസ്(16), എൽന ജോസ് (15) അധ്യാപകൻ വിഷ്ണു എന്നിവരാണ് മരിച്ചത്.
കെഎസ്ആർടിസി ബസിലെ 3 യാത്രക്കാരും മരിച്ചു. ടൂറിസ്റ്റ് ബസ്സിലുണ്ടായിരുന്ന അഞ്ച് വിദ്യാർത്ഥികളും ഒരു അധ്യാപകനുമാണ് മരിച്ചത്. നാല് പേരുടെ നില ഗുരുതരമാണ്.

\"\"

Follow us on

Related News