SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0
തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കായി നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ് ആൻഡ് മിഡ് വൈഫറി കോഴ്‌സിന് അപേക്ഷിച്ചവരുടെ താൽക്കാലിക റാങ്ക് ലിസ്റ്റ് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിലും ഡിഎംഇയുടെ വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചു.
തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സർക്കാർ നഴ്‌സിംഗ് കോളേജുകളിലും ലിസ്റ്റ് പരിശോധനക്ക് ലഭിക്കുന്നതാണ്. പ്രസ്തുത റാങ്ക് ലിസ്റ്റിനെക്കുറിച്ച് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ ഒക്ടോബർ 12ന് വൈകുന്നേരം 5 മണിക്ക് മുൻപ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറെ രേഖാമൂലം അറിയിക്കണം.
ഫൈനൽ ലിസ്റ്റ് ഒക്ടോബർ 15ന് പ്രസിദ്ധീകരിക്കുന്നതുമാണ്. കോഴ്‌സിലേക്കുള്ള പ്രവേശന നടപടികൾക്കുള്ള അഭിമുഖം ഒക്ടോബർ 19ന് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ ഓൾഡ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നതാണ്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ടോ പ്രോക്‌സി മുഖാന്തിരമോ പ്രസ്തുത ദിവസം ഡിഎംഇയുടെ വെബ്‌സൈറ്റായ http://dme.kerala.gov.in ൽ നൽകിയിട്ടുള്ള വിശദ വിവരങ്ങൾ പരിശോധിച്ചുകൊണ്ട് നിശ്ചയിച്ച സമയക്രമ പ്രകാരം കൃത്യസമയത്ത് അഭിമുഖത്തിനു ഹാജരാകണം.