പ്രധാന വാർത്തകൾ
വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം: അപേക്ഷ 13വരെപിഎം യശസ്വി പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 31വരെഎന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം: 76,230 പേർ യോഗ്യത നേടിയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കെഎസ്ആർടിസിയുടെ പുതിയ നമ്പറുകൾ ഇതാമമ്മൂട്ടിയുടെ ജീവിതം പാഠ്യവിഷയമാക്കി മഹാരാജാസ്ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരുംഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടിഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവംസൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധം

പോളിടെക്‌നിക് സ്‌പോട്ട് അഡ്മിഷൻ: ഓൺലൈൻ രജിസ്‌ട്രേഷൻ നാളെമുതൽ

Oct 2, 2022 at 4:08 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ

തിരുവനന്തപുരം:സർക്കാർ, എയിഡഡ്,  CAPE,  സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന് നാളെ മുതൽ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിക്കും. അപേക്ഷകർക്ക് ഒക്ടോബർ 3മുതൽ 7വരെ http://polyadmission.org  യിലെ \’Spot Admission Registration\’ എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.

\"\"

ആപ്ലിക്കേഷൻ/മൊബൈൽ /One Time Registration നമ്പരും ജനനതീയതിയും നൽകി റജിസ്‌ട്രേഷൻ പൂർത്തിയാക്കാം. ഓരോ ജില്ലകളിലേയും നോഡൽ പോളിടെക്‌നിക് കോളേജുകളിൽ  ഒക്ടോബർ 10 മുതൽ 14 വരെ ആയിരിക്കും സ്‌പോട്ട് അഡ്മിഷൻ നടത്തുന്നത്. അപേക്ഷകന് പരമാവധി മൂന്ന് ജില്ലകളിലേക്ക് മാത്രമേ ഒരേസമയം സ്‌പോട്ട് അഡ്മിഷനു വേണ്ടി രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂ,  മൂന്ന് ജില്ലകൾക്കു പുറമേ ഇടുക്കി, വയനാട് എന്നീ ജില്ലകൾ അധികമായി ചേർക്കുന്നതിന് തടസ്സമുണ്ടായിരിക്കില്ല.

\"\"

http://polyadmission.org യിൽ പ്രസിദ്ധീകരിക്കുന്ന അഡ്മിഷൻ ഷെഡ്യൂളിൽ പറഞ്ഞിരിക്കുന്ന സമയക്രമത്തിൽ അപേക്ഷകർ അതതു നോഡൽ പോളീടെക്‌നിക് കോളേജുകളിൽ ഹാജരാകണം. സ്‌പോട്ട് അഡ്മിഷൻ സമയത്ത് അപേക്ഷകന് അപ്പോൾ ഒഴിവുള്ള സീറ്റുകളിലേക്ക് കോളേജും ബ്രാഞ്ചും പുതുതായി ചേർത്ത് മുഴുവൻ ഫീസടച്ച് അഡ്മിഷൻ എടുക്കാം. ഫീസടച്ച് അഡ്മിഷൻ എടുക്കാത്ത അപേക്ഷകന്റെ അഡ്മിഷൻ റദ്ദാക്കും. ലിസ്റ്റിലെ ക്രമമനുസരിച്ച് ഹാജരായിട്ടുള്ള അടുത്ത അപേക്ഷകന് നൽകും.

\"\"

നിലവിൽ ലഭ്യമായ ഒഴിവുകൾ പോളിടെക്‌നിക് കോളേജ് അടിസ്ഥാനത്തിൽ http://polyadmission.org യിലെ \’Vacancy position\’ എന്ന ലിങ്ക് വഴി മനസ്സിലാക്കാം. ഓൺലൈൻ സ്‌പോട്ട് അഡ്മിഷനു വേണ്ടി പ്രത്യേകം രജിസ്റ്റർ ചെയ്യാത്തവരെ പങ്കെടുപ്പിക്കില്ല. റാങ്ക് ലിസ്റ്റിൽ പേരുള്ള എല്ലാവർക്കും സ്‌പോട്ട് അഡ്മിഷനിൽ രജിസ്റ്റർ ചെയ്യാം. അലോട്ട്‌മെന്റ് പ്രകാരം നിലവിൽ പ്രവേശനം നേടിയവർക്കും സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം.

\"\"

Follow us on

Related News