SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ
തിരൂർ:ഈ വർഷത്തെ വിദ്യാരംഭം കലോത്സവത്തിന് തിരൂർ തുഞ്ചൻപറമ്പിൽ തിരിതെളിഞ്ഞു. 5 ദിവസങ്ങളിലായി നടക്കുന്ന കലോത്സവം നടൻ വി.കെ. ശ്രീരാമൻ ഉദ്ഘാടനം ചെയ്തു. തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാൻ എം. ടി. വാസുദേവൻ നായർ അധ്യക്ഷനായി. ചടങ്ങിൽ അക്ഷരശുദ്ധി മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
തുർന്ന് ഗസൽ, ഭാരതനാട്യം എന്നിവ അരങ്ങേറി. നാളെയും മറ്റന്നാളും വിവിധ കലാപരിപാടികൾ നടക്കും. വിജയദശമി ദിനമായ ഒക്ടോബർ 5ന് വിദ്യാരംഭ ചടങ്ങുകൾ നടക്കും. പുലർച്ചെ 5മുതൽ കുട്ടികളുടെ എഴുത്തിനിരുത്തൽ ആരംഭിക്കും. രാവിലെ 9.30മുതൽ കവികളുടെ വിദ്യാരംഭവും നടക്കും. വിദ്യാരംഭത്തിനുള്ള കുട്ടികൾ 5 ന് രാവിലെ തുഞ്ചൻ പറമ്പിൽ എത്തി പേർ രജിസ്റ്റർ ചെയ്യണം. 2വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തുഞ്ചൻ പറമ്പിൽ വിദ്യാരംഭം കലോത്സവം നടക്കുന്നത്.