SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ
കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും വിവിധ സംസ്കൃത ബിരുദ പ്രോഗ്രാമുകളിലെ ഒഴിവുളള സീറ്റുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു/പ്രീഡിഗ്രി/വൊക്കേഷണൽ ഹയർ സെക്കന്ററി അഥവ തത്തുല്യ യോഗ്യതയുളളവർക്ക് (രണ്ട് വർഷം) അപേക്ഷിക്കാം. പ്രായം 2022 ജൂൺ ഒന്നിന് 22 വയസ്സിൽ കൂടരുത്.

സർവകലാശാലയുടെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ മൂന്ന്. ഓൺലൈൻ അപേക്ഷയുടെ ഹാർഡ് കോപ്പിയും മാർക്ക് ലിസ്റ്റ് അടക്കമുളള നിർദ്ദിഷ്ട രേഖകളുടെ പകർപ്പും അപേക്ഷ ഫീസായ 50/-രൂപ (എസ്. സി.,എസ്. ടി. വിദ്യാർത്ഥികൾക്ക് 10/-രൂപ) ഓൺലൈനായി അടച്ചതിന്റെ രസീതും ഉൾപ്പെടെ അതാത് പ്രാദേശിക ക്യാമ്പസുകളിലെ ഡയറക്ടമാർക്കും കാലടി മുഖ്യക്യാമ്പസിൽ അതാത് വകുപ്പ് മേധാവികൾക്കും ഒക്ടോബർ ആറിന് മുമ്പ് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് http://ssus.ac.in സന്ദർശിക്കുക.

- സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിൽ (CRPF) 9223 ഒഴിവുകൾ: അപേക്ഷ മാർച്ച് 27മുതൽ
- ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി പ്രവേശനം: അവസാന തീയതി നീട്ടി
- അവധിക്കാലത്തെ ഭക്ഷ്യധാന്യ വിതരണം സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്ക് കൂടി വേണമെന്ന് കമ്മീഷൻ
- അംബേദ്കർ വിദ്യാനികേതനിൽ ഒന്നാം ക്ലാസ് പ്രവേശനം
- പരീക്ഷാഫലം, ടൈംടേബിൾ, പ്രൊജക്റ്റ്, വാചാ പരീക്ഷ: കണ്ണൂർ സർവകലാശാല വാർത്തകൾ
0 Comments