editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
സഹകരണ സർവീസ് പരീക്ഷാ കലണ്ടറായി; ആദ്യഘട്ട പരീക്ഷ ഓഗസ്റ്റിൽസ്പോർട്സ് സ്കൂൾ പ്രവേശനം:വിദ്യാർത്ഥികൾക്ക് വീണ്ടും അവസരംആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം അപസ്മാരത്തിന് കാരണമാകുമെന്ന് കാലിക്കറ്റ്‌ ഗവേഷണപഠനം25ന് നിയുക്തി മെഗാ ജോബ് ഫെയർ: 3000ൽ അധികം ഒഴിവുകൾബിരുദ പരീക്ഷാ തീയതിയിൽ മാറ്റം, ടൈം ടേബിൾ: കണ്ണൂർ സർവകലാശാല വാർത്തകൾപരീക്ഷകൾ, പരീക്ഷാഫലം, എല്‍എല്‍ബി വൈവ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾമഹാത്മാഗാന്ധി സർവകലാശാലയിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസിൽ എം.എസ്.സിപരീക്ഷകൾ 4മുതൽ, പ്രാക്ടിക്കൽ, വിവിധ പരീക്ഷാ ഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾഡിഫാം പരീക്ഷ: പുനർമൂല്യനിർണയ ഫലംഅങ്കണവാടി വർക്കർ/ഹെൽപ്പർ: അപേക്ഷ ഏപ്രിൽ 17വരെ

പരീക്ഷാഫലങ്ങൾ, വിവിധ പരീക്ഷകൾ, ബിരുദ പ്രവേശന രജിസ്‌ട്രേഷൻ, പ്രഫസര്‍ നിയമനം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

Published on : September 29 - 2022 | 4:49 pm

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള സ്വാശ്രയ കേന്ദ്രങ്ങളില്‍ എം.എസ്.ഡബ്ല്യു. അസി. പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം ഒക്‌ടോബര്‍ 7-ന് കാലത്ത് 9.30-ന് നടക്കും. യോഗ്യരായവരുടെ പേരും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.

കോച്ച് നിയമനം: വാക് ഇന്‍ ഇന്റര്‍വ്യു
കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവിഭാഗത്തില്‍ ബാസ്‌കറ്റ് ബോള്‍, ക്രിക്കറ്റ് പരിശീലകരുടെ കരാര്‍ നിയമനത്തിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഒക്‌ടോബര്‍ 12-ന് രാവിലെ 10.30-ന് ഭരണവിഭാഗത്തിലാണ് അഭിമുഖം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ബിഎഡ് പ്രവേശനം അപേക്ഷയില്‍ തിരുത്തലിനവസരം
കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ കൊമേഴ്‌സ് ഒഴികെയുള്ള വിഷയങ്ങളില്‍ ബി.എഡ്. പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അപേക്ഷയില്‍ തിരുത്തലുകള്‍ക്ക് അവസരം. ഒക്‌ടോബര്‍ 1-ന് വൈകീട്ട് 5 മണി മുതല്‍ 3-ന് ഉച്ചക്ക് 1 മണി വരെയാണ് ഈ സൗകര്യം ലഭ്യമാകുന്നത്. ഒക്‌ടോബര്‍ 1-ന് വൈകീട്ട് 5 മണി മുതല്‍ 7-ന് വൈകീട്ട് 5 മണി വരെ കൊമേഴ്‌സ് ബി.എഡ്. പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്യാവുന്നതുമാണ്. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407016, 2660600.

ബിരുദ പ്രവേശനം – ലേറ്റ് രജിസ്‌ട്രേഷന്‍ തുടങ്ങി
കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള ലേറ്റ് രജിസ്‌ട്രേഷന്‍ തുടങ്ങി. 280 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍.

പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ ബി.എസ് സി. മാത്തമറ്റിക്‌സ്, ഫിസിക്‌സ് ഡബിള്‍ മെയിന്‍ ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷ ഒക്‌ടോബര്‍ 12-ന് തുടങ്ങും.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
എം.ബി.എ. നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ ഒക്‌ടോബര്‍ 10-നും രണ്ടാം സെമസ്റ്റര്‍ 11-നും തുടങ്ങും.

ഒന്ന് മുതല്‍ നാല് വരെ സെമസ്റ്റര്‍ എം.കോം. ഏപ്രില്‍ 2022, സപ്തംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ 19-ന് തുടങ്ങും.

പരീക്ഷാ അപേക്ഷ
എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളുടെ നവംബര്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഒക്‌ടോബര്‍ 6 വരെയും 170 രൂപ പിഴയോടെ 8 വരെയും അപേക്ഷിക്കാം.

പരീക്ഷാഫലം
മൂന്നാം സെമസ്റ്റര്‍ എം.എ. ഫിലോസഫി നവംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ, ബി.എസ് സി. നവംബര്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 9 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം
രണ്ടാം സെമസ്റ്റര്‍ എം.ബി.എ. ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് ആന്റ് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ജൂലൈ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പ്രൊമിസിങ് കോച്ചിങ് ക്യാമ്പ്
കാലിക്കറ്റ് സര്‍വകലാശാലാ കായികപഠന വിഭാഗം സംഘടിപ്പിക്കുന്ന 7 ദിവസത്തെ പ്രോമിസിംഗ് യംഗ്‌സ്റ്റേഴ്‌സ് കോച്ചിംഗ് ക്യാമ്പ് 30-ന് തുടങ്ങും. 30-ന് സോഫ്റ്റ് ബോള്‍, ബെയ്‌സ് ബോള്‍, ഒക്‌ടോബര്‍ 1-ന് ഹാന്റ് ബോള്‍, വോളി ബോള്‍, 7-ന് അത്‌ലറ്റിക്‌സ്, ഖോ-ഖോ, 8-ന് ബാഡ്മിന്റണ്‍, 10-ന് ഫുട്‌ബോള്‍ എന്നിങ്ങനെയാണ് സെലക്ഷന്‍ ട്രയല്‍. ബിരുദപ്രവേശനത്തിന് കാത്തിരിക്കുന്നവര്‍ക്കും ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും സെലക്ഷന് പങ്കെടുക്കാം. പ്രിന്‍സിപ്പാളിന്റെ ശുപാര്‍ശകത്തുമായി സ്‌പോര്‍ട്‌സ് കിറ്റ് സഹിതം നിശ്ചിത ദിവസങ്ങളില്‍ സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ എത്തിച്ചേരണം. ഫോണ്‍ – 9847918791

0 Comments

Related News