പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

അന്തര്‍കലാലായ കായികമത്സരങ്ങള്‍ക്ക് വേദികളായി

Sep 28, 2022 at 3:43 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ അന്തര്‍കലാലയ അത്ലറ്റിക്സ് മത്സരത്തിന് കോഴിക്കോട് ദേവഗിരി കോളേജും പുരുഷ-വനിതാ ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് യഥാക്രമം എം.എ.എം.ഒ. കോളേജ് മുക്കം, കാര്‍മല്‍ കോളേജ് മാള എന്നിവയും വേദിയാകും. ഒക്ടോബര്‍ 10-ന് ശേഷമാകും മത്സരങ്ങള്‍. ജനുവരിയില്‍ തുടങ്ങുന്ന അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ മത്സരങ്ങള്‍ക്കനുസരിച്ച് അന്തര്‍കലാലയ മത്സരങ്ങള്‍ പൂര്‍ത്തിയാക്കും.

\"\"

ഹാന്‍ഡ്ബോള്‍ പുരുഷ വിഭാഗം ഫാറൂഖ് കോളേജിലും വനിതാ വിഭാഗം കൊടകര സഹൃദയ കോളേജിലുമാണ് നടക്കുക. വോളിബോള്‍ പുരുഷ വിഭാഗം ചാമ്പ്യന്‍ഷിപ്പിന് വടകര എസ്.എന്‍. കോളേജും വനിതാ വിഭാഗത്തിന്റേതിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും വേദിയാകും. ഖൊ-ഖൊ മത്സരങ്ങള്‍ കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ കളിക്കളത്തില്‍ നടക്കും. അന്തര്‍കലാലയ കായിക മത്സരങ്ങളുടെ വേദി നിശ്ചയിക്കാനുള്ള യോഗം പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ഉദ്ഘാടനം ചെയ്തു. കായിക വകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷനായി. ഡയറക്ടര്‍ ഡോ. കെ.പി. മനോജ്, കായികാധ്യാപക സംഘടനാ പ്രസിഡന്റ് ഹരിദയാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. സര്‍വകലാശാലക്ക് കീഴിലെ കോളേജുകളിലെ കായികാധ്യപകര്‍ പങ്കെടുത്തു.

\"\"


   

Follow us on

Related News