SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ
തിരുവനന്തപുരം: ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ 7 കോഴ്സുകൾക്ക് യുജിസി അംഗീകാരം നൽകി. ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ ഈവർഷം മുതൽ ആരംഭിക്കുന്നതിനാണ് യുജിസി ഡിസ്റ്റൻസ് എജ്യൂക്കേഷൻ ബ്യൂറോ അംഗീകാരം നൽകിയത്. ഇതനുസരിച്ച് ബിഎ മലയാളം, ഇംഗ്ലിഷ്, ഹിന്ദി, സംസ്കൃതം, അറബിക്
എന്നീ 5 ബിരുദ കോഴ്സുകളും എംഎ മലയാളം, ഇംഗ്ലിഷ് എന്നീ പിജി കോഴ്സുകളുമാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുന്നത്.
യുജിസി നടത്തിയ ഡോക്യുമെന്റ് വെരിഫി
ക്കേഷനും ലൈവ് വെർച്വൽ വിസിറ്റിനും ശേഷമാണ് അംഗീകാരം ലഭിച്ചത്. സ്കൂൾ ഓഫ് ലാംഗ്വേജിൽ മുഴുവൻ സമയ മേധാവിയുടെ നിയമന നടപടി പൂർത്തിയായതിനാലാണു ഭാഷാ കോഴ്സുകൾക്ക് ആദ്യഘട്ടത്തിൽ അനുമതി ലഭിച്ചത്. മറ്റു സ്കൂളുകളിലേക്കു
മേധാവിമാരുടെ നിയമനം നടത്തി തുടർ നടപടികൾ പൂർത്തിയാക്കിയാൽ മറ്റു
കോഴ്സുകൾക്കും അംഗീകാരം
ലഭിക്കും.
വിവിധ വിഷയങ്ങളിലാ
യി 12 ബിരുദ കോഴ്സുകൾക്കും
5 ബിരുദാനന്തര ബിരുദ കോഴ്സുകൾക്കുമാണു സർവകലാശാല അംഗീകാരം തേടിയിരുന്ന
ത്. 2 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ്
സർവകലാശാല കോഴ്സുകൾക്ക് യുജിസിയുടെ അംഗീകാരം ലഭിക്കു
ന്നത്.