SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ
ന്യൂഡൽഹി:കേന്ദ്രസർക്കാരിന്റെ വിവിധ സർവിസുകളിൽ സിവിൽ, മെക്കാനിക്കൽ,
ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ്
ടെലികമ്യൂണിക്കേഷൻ വിഭാഗങ്ങളിലായി 327 ഒഴിവുകൾ. അതത് വിഭാഗങ്ങളിൽ എൻജിനീയറിങ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 2023ൽ നടത്തുന്ന എൻജിനീയറിങ് സർവിസസ് പരീക്ഷ വഴിയാണ് നിയമനം.
പ്രിലിമിനറി, മെയിൻ പരീക്ഷകളിലും
ഇന്റർവ്യൂവിലും മികവ് തെളിയിക്കുന്നവരെ
റാങ്കടിസ്ഥാനത്തിൽ നിയമിക്കും.
പരീക്ഷയുടെ വിജ്ഞാപനം
http://upsc.gov.inൽ ലഭ്യമാണ്. പരീക്ഷയ്ക്കായി രജിസ്ട്രേഷൻചെയ്യാനും ഓൺലൈൻ അപേക്ഷ നൽകാനും
http://upsconline.nic.in വഴി കഴിയും. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 4 ആണ്. 4ന് വൈകീട്ട് 6വരെ അപേക്ഷ സമർപ്പിക്കാം.
200 രൂപയാണ് രജിസ്ട്രേഷൻ ഫീസ്
വനിതകൾ, എസ്.സി/എസ്.ടി/
പി.ഡബ്ല്യൂ.ബി.ഡി വിഭാഗക്കാർ ഫീസ് അടയ്‌ക്കേണ്ടതില്ല.