ന്യൂഡൽഹി: എസ്ബിഐയിൽ ക്ലറിക്കൽ കേഡറിലുള്ള ജൂനിയർ അസോസിയേറ്റ് തസ്തികകളിലേക്ക് 5486 ഒഴിവുകളുണ്ട്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 27 ആണ്.
കേരള സർക്കിളിൽ മാത്രം 279 ഒഴിവുകളുണ്ട്. ബിരുദമാണ് യോഗ്യത. 2022 3 ഓഗസ്റ്റ് ഒന്നിന് പ്രായം 20 – 28 വരെ ആകണം. പ്രിലിമിനറി പരീക്ഷ ഓൺലൈനായി നടക്കും. പരീക്ഷയ്ക്ക് ഒരു മണിക്കൂർ സമയമാണുള്ളത്. ഇംഗ്ലിഷ്, ന്യൂമറിക്കൽ എബിലിറ്റി, റീസണിങ് വിഭാഗങ്ങളിൽ നിന്നുള്ള 100 ചോദ്യങ്ങളുണ്ടാകും.
സംസ്ഥാനത്ത് കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, കൊച്ചി, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ കേന്ദ്രങ്ങളുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ പരീക്ഷ എഴുതണമെങ്കിൽ അവിടത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം. ഇത് പരിശോധിക്കാൻ ഭാഷാ ടെസ്റ്റ് നടത്തും. 750 രൂപയാണ് ഫീസ്. ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ, പട്ടികവിഭാഗം എന്നിവർക്ക് ഫീസ് വേണ്ട