പ്രധാന വാർത്തകൾ
ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽഎല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാംഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടി

എസ്ബിഐയിൽ 5486 ക്ലറിക്കൽ കേഡർ ഒഴിവ്: 17,900 മുതൽ 47,920വരെ ശമ്പളം.

Sep 25, 2022 at 7:06 am

Follow us on

ന്യൂഡൽഹി: എസ്ബിഐയിൽ ക്ലറിക്കൽ കേഡറിലുള്ള ജൂനിയർ അസോസിയേറ്റ് തസ്തികകളിലേക്ക് 5486 ഒഴിവുകളുണ്ട്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 27 ആണ്.

\"\"

കേരള സർക്കിളിൽ മാത്രം 279 ഒഴിവുകളുണ്ട്. ബിരുദമാണ് യോഗ്യത. 2022 3 ഓഗസ്റ്റ് ഒന്നിന് പ്രായം 20 – 28 വരെ ആകണം. പ്രിലിമിനറി പരീക്ഷ ഓൺലൈനായി നടക്കും. പരീക്ഷയ്ക്ക് ഒരു മണിക്കൂർ സമയമാണുള്ളത്. ഇംഗ്ലിഷ്, ന്യൂമറിക്കൽ എബിലിറ്റി, റീസണിങ് വിഭാഗങ്ങളിൽ നിന്നുള്ള 100 ചോദ്യങ്ങളുണ്ടാകും.

\"\"

സംസ്ഥാനത്ത് കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, കൊച്ചി, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ കേന്ദ്രങ്ങളുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ പരീക്ഷ എഴുതണമെങ്കിൽ അവിടത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം. ഇത് പരിശോധിക്കാൻ ഭാഷാ ടെസ്റ്റ് നടത്തും. 750 രൂപയാണ് ഫീസ്. ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ, പട്ടികവിഭാഗം എന്നിവർക്ക് ഫീസ് വേണ്ട

\"\"

Follow us on

Related News