SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ
ന്യൂഡൽഹി: പ്രധാനമന്ത്രി സ്കൂൾ ഫോർ റൈസിങ് ഇന്ത്യ (പിഎം ശ്രീ) പദ്ധതിയുടെ അപേക്ഷ ഒക്ടോബർ ഒന്നുമുതൽ സമർപ്പിച്ചു തുടങ്ങാം. ഒക്ടോബർ ഒന്നുമുതൽ നവംബർ 30 വരെയാണ് അപേക്ഷ സമർപ്പണത്തിനുള്ള സമയം. രാജ്യത്തെ 14500 സർക്കാർ സ്കൂളുകൾ നവീകരിക്കാനുള്ള പദ്ധതിയാണിത്.

പ്രത്യേക വെബ്സൈറ്റ് വഴിയാണ് അപേക്ഷ സ്വീകരിക്കുന്നത്. പ്രാദേശിക ഭാഷാ മികവ് കൂട്ടൽ, നൈപുണ്യ വികസന പദ്ധതികൾ, രാജ്യത്തിന്റെ പൈതൃകവും മറ്റും കുട്ടികൾക്ക് മനസ്സിലാക്കി നൽകൽ തുടങ്ങിയവയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
ആകെ 27,360 കോടി രൂപയാണ് പദ്ധതിക്കായി ചെലവാക്കുന്നത്. ഇതിൽ 18,128 കോടി രൂപ കേന്ദ്രസർക്കാർ വിഹിതവും 9,232 കോടി രൂപ സംസ്ഥാന വിഹിതവുമാണ്. 5 വർഷത്തേക്കാണ് പദ്ധതി നടപ്പാക്കുക. ചാലഞ്ച് മോഡിലൂടെയാണ് അപേക്ഷ പരിഗണിക്കുന്നത്. ഒരു ബ്ലോക്ക് പഞ്ചായത്തിലും, നഗരസഭയിലും 2 സ്കൂളുകളെ തിരഞ്ഞെടുക്കും.

0 Comments