പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

യുക്രൈനിലെ വിദ്യാർഥികൾക്കുള്ള തുടർപഠനം: ജോർജിയയിൽ 3 സർവകലാശാലകൾക്കു മാത്രം അനുമതി

Sep 24, 2022 at 8:24 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ

ന്യൂഡൽഹി: യുക്രൈനിൽ പഠിച്ചിരുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് തുടർന്നുള്ള പഠനം നടത്താൻ ജോർജിയയിൽ 3 യൂണിവേഴ്സിറ്റികൾക്ക് മാത്രമാണ് അനുമതിയെന്ന് നാഷനൽ മെഡിക്കൽ കമ്മിഷൻ.

\"\"

ജോർജിയൻ നാഷനൽ യൂണിവേഴ്സിറ്റി, ബിഇയു ഇന്റർനാഷനൽ യൂണിവേഴ്സിറ്റി ബറ്റുമി, ന്യൂവിഷൻ യൂണിവേഴ്സിറ്റി എന്നിവയ്ക്കാണ് താൽക്കാലികമായി പഠനം നടത്താൻ ജോർജിയയിൽ അംഗീകാരമുള്ളത്. ക്രൊയേഷ്യ, ഹംഗറി, തുർക്കി, ജർമനി, ബൾഗേറിയ, അസർബൈജാൻ, സ്വീഡൻ, ഇസ്രായേൽ, ഇറാൻ, ഗ്രീസ്, റൊമാനിയ, കിർഗിസ്ഥാൻ, ലാത്തിയ, ബെലാറൂസ്, ഈജിപ്ത്, ബെൽജിയം, ഇറ്റലി, യുഎസ്,

\"\"

സ്ലോവാക്യ, ഉസ്ബെക്കിസ്ഥാൻ, സ്പെയിൻ, മൊൾഡോവ, ലിത്വാനിയ, ഫ്രാൻസ്, ജോർജിയ, കസഖ്സ്ഥാൻ, ചെക്ക് റിപ്പബ്ലിക്, ഓസ്ട്രിയ, പോളണ്ട് എന്നിവിടങ്ങളിൽ മെഡിക്കൽ കോഴ്സുകൾ ചെയ്യുന്നവർക്ക് പഠനം തുടരാമെന്നു നാഷനൽ മെഡിക്കൽ കമ്മിഷൻ അറിയിച്ചിരുന്നു.

\"\"

ഇവർക്ക് ബിരുദം നൽകുന്നത് യുക്രൈനിലെ യൂണിവേഴ്സിറ്റികൾ തന്നെയാണ്. മുൻ യൂണിവേഴ്സിറ്റികളിൽ തന്നെ പഠനവും പരിശീലനവും പൂർത്തിയാക്കണമെന്നായിരുന്നു കമ്മിഷൻ ആദ്യം പറഞ്ഞിരുന്നത്. ബിരുദം നേടിയെത്തുന്നവർ ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ ഇന്റേൺഷിപ്പ് പൂർത്തിയാക്കണം.

\"\"

Follow us on

Related News