തിരുവനന്തപുരം: ഇന്നത്തെ ഹർത്താലിനെ തുടർന്ന് വിവിധ പരീക്ഷകളിൽ മാറ്റം. കാലിക്കറ്റ്, കണ്ണൂർ, കേരള, എംജി അടക്കമുള്ള മുഴുവൻ സർവകലാശാലകളും സെപ്റ്റംബർ 23-ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു. പത്താം തരം തുല്യതാ പരീക്ഷയും മാറ്റിയിട്ടുണ്ട്. അതേ സമയം കേരള പബ്ലിക് സർവീസ് കമ്മീഷൻ ഇന്ന് നടത്താനിരുന്ന പരീക്ഷകൾക്ക് മാറ്റമില്ല. പി.എസ്.സിയുടെ സർവീസ് വെരിഫിക്കേഷൻ മറ്റു അഭിമുഖങ്ങൾ എന്നിവ മാറ്റമില്ലാതെ നടക്കും.
