സ്കൂള്‍ സമയം രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ. ബിഎഡും, ടിടിസിയും നിര്‍ത്തലാക്കണം; ഖാദര്‍ കമ്മിറ്റി ശുപാര്‍ശ

Sep 22, 2022 at 3:30 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ

തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖലയില്‍ വന്‍ മാറ്റങ്ങള്‍ക്ക് ശുപാര്‍ശ ചെയ്ത് ഖാദര്‍ കമ്മിറ്റി. സ്കൂളുകളുടെ പ്രവര്‍ത്തനസമയത്തില്‍ കാതലായ മാറ്റം വരുത്തണമെന്നാണ് ഖാദര്‍ കമ്മിറ്റി സർക്കാരിന് സമർപ്പിച്ച രണ്ടാം റിപ്പോർട്ടിൽ പറയുന്നത്.

\"\"

രാവിലെ 8 മണിക്ക് തുടങ്ങി ഉച്ചയ്ക്ക് ഒരു മണിക്ക് അവസാനിക്കുന്ന തരത്തില്‍ സ്കൂളുകളിലെ പഠന സമയം ക്രമീകരിക്കണം. നിലവില്‍ രാവിലെ 10ന് തുടങ്ങി വൈകിട്ട് 4.30 വരെയാണ് സ്കൂളുകളുടെ പ്രവര്‍ത്തനം. ഇതിൽ മാറ്റം വരണം. ഉച്ചയ്ക്ക്അ ശേഷം ക്ലാസുകൾ പാടില്ല. ഇതിനു പുറമെ അധ്യാപകരാവാന്‍ നിലവില്‍ നടത്തുന്ന കോഴ്സിലും വലിയ മാറ്റം വേണമെന്ന് കമ്മിറ്റി പറയുന്നു.

\"\"

അധ്യാപകരാകാന്‍ പ്ലസ്ടുവിനു ശേഷം 5 വര്‍ഷത്തെ കോഴ്സ് നടത്തണം. ടിടിസി, ബിഎഡ് എന്നീ കോഴ്സുകള്‍ നിര്‍ത്തലാക്കുകയും വേണമെന്ന് കമ്മിറ്റിയുടെ ശുപാര്‍ശയില്‍ പറയുന്നു. ഇപ്പോള്‍ സമര്‍പ്പിച്ച ഖാദര്‍ കമ്മിറ്റിയുടെ രണ്ടാം റിപ്പോര്‍ട്ടിലാണ് വലിയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന ശുപാര്‍ശകള്‍.

\"\"

Follow us on

Related News