SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ
ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളില്‍ നിന്ന് മെഡിക്കല്‍ ബിരുദം നേടിയെത്തിയവര്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യണമെങ്കില്‍ നിര്‍ബന്ധിത ഇന്‍റേണ്‍ഷിപ് പൂര്‍ത്തിയാക്കണമെന്ന് നാഷനല്‍ മെഡിക്കല്‍ കമ്മിഷന്‍ അറിയിച്ചു.
കമ്പല്‍സറി റൊട്ടേറ്ററി മെഡിക്കല്‍ ഇന്‍റേണ്‍ഷിപ് റഗുലേഷന്‍ നിയന്ത്രണമുള്ള മെഡിക്കല്‍ കോജുകളില്‍ തന്നെ ഇന്‍റേണ്‍ഷിപ് പൂര്‍ത്തിയാക്കേണ്ടതുണ്ട്. വിദേശത്ത് പഠനം പൂര്‍ത്തിയാക്കി എത്തുന്നവര്‍ക്ക് സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലുകളാണ് മെഡിക്കല്‍ കോളജുകളില്‍ സീറ്റ് അനുവദിക്കുക.