SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ
തിരുവനന്തപുരം: എംടെക് കോഴ്സിലേക്ക് പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈൽ, ഗേറ്റ് സ്‌കോർ, മാർക്ക് എന്നിവ പരിശോധിക്കുന്നതിനും അപാകതകൾ പരിഹരിക്കുന്നതിനും അവസാന അവസരം. ഓപ്ഷൻ രജിസ്ട്രേഷൻ, ഡീലീഷൻ, റീ-അറേൻജ്മെന്റ് എന്നിവയ്ക്കാണ് അവസരം.

സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ http://admissions.dtekerala.gov.in എന്ന വെബ്സൈറ്റിൽ \’M.Tech 2022\’ എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.
ഫോട്ടോ, ഒപ്പ് എന്നിവ ഉൾപ്പെടെ മുകളിൽ പറഞ്ഞ ഏതെങ്കിലും വിവരങ്ങളിൽ ന്യൂനതകൾ ഉണ്ടെങ്കിൽ അവ പരിഹരിക്കുന്നതിനായ് \’application correction\’ എന്ന മെനു ഉപയോഗിക്കാം.

അപേക്ഷാഫീസ് അടച്ചു ഇതുവരെയും ഓപ്ഷൻ രജിസ്റ്റർ ചെയ്യാത്തവർക്ക് ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യുന്നതിനും നേരത്തെ ചെയ്തവർക്ക് നിലവിലുള്ള ഓപ്ഷനുകളോടൊപ്പം പുതിയ ഓപ്ഷനുകൾ കൂട്ടി ചേർക്കുന്നതിനും നിലവിലുള്ളവ ക്രമീകരിക്കുന്നതിനും ഒഴിവാക്കുന്നതിനും ഇതോടൊപ്പം അവസരം ഉണ്ടായിരിക്കുന്നതാണ്. അപേക്ഷയിലെ പരാതികൾ പരിഹരിക്കുന്നതിനും മെമ്മോകൾ അപ്ലോഡ് ചെയ്യുന്നതിനും ഓപ്ഷൻ രജിസ്ട്രേഷനുമുള്ള അവസാന തീയതി സെപ്റ്റംബർ 26.
