editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
‘തൊഴിലരങ്ങത്തേക്ക്’ നാളെ തുടങ്ങും: സ്ത്രീകളെ തൊഴിൽ സജ്ജരാക്കുക ലക്ഷ്യംകെഎസ്ടിയു സംസ്ഥാന സമ്മേളനത്തിന് മലപ്പുറം തിരൂരിൽ കൊടിയേറിഅധ്യാപക തസ്തിക നിർണയം: ഏറ്റവും അധികം വിദ്യാർത്ഥികൾ മലപ്പുറത്ത്തസ്തിക നിർണയ നടപടികൾ അവസാന ഘട്ടത്തിൽ: സംസ്ഥാനത്ത് ആകെ പഠിക്കുന്നത് 46,61,138 കുട്ടികൾറോട്ടറി ഇന്റർനാഷണൽ –
1000 സൈക്കിളുകളുടെ വിതരണോദ്ഘാടനം നിർവഹിച്ച് വിദ്യാഭ്യാസ മന്ത്രി
വയനാട് മെഡിക്കൽ കോളേജിൽ വിവിധ ഒഴിവുകൾ: പ്രതിമാസം 45,000 രൂപഎൽഎസ്എസ്, യുഎസ്എസ് പരീക്ഷ ഇനി ജൂണിലോ?ഫിസിക്സ്, ഹിന്ദി വിഷയങ്ങളിൽ ഹയർ സെക്കൻഡറി അധ്യാപക ഒഴിവുകൾഅഗ്നിവീർ നിയമനം: ഇനിമുതൽ പ്രവേശന പരീക്ഷ ആദ്യംചെങ്ങന്നൂരിൽ നടക്കുന്ന ‘തരംഗ്-23 ദേശീയ ടെക് ഫെസ്റ്റ്’ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ:ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു

നാക് ഗ്രേഡിങ്ങില്‍ എ പ്ലസ് നേട്ടം; കാമ്പസ് സമൂഹത്തിനു നന്ദി – കാലിക്കറ്റ് വിസി

Published on : September 22 - 2022 | 7:05 pm

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ

തേഞ്ഞിപ്പലം: യുജിസിയുടെ ‘നാക്’ ഗ്രേഡിങ്ങില്‍ എ പ്ലസ് നേട്ടം കൈവരിക്കാന്‍ പ്രയത്നിച്ച കാമ്പസ് സമൂഹത്തിന് നന്ദിയര്‍പ്പിച്ച് വൈസ് ചാന്‍സലര്‍ ഡോ.എം.കെ. ജയരാജ്. ആഭ്യന്തര ഗുണനിലവാര സമിതി സംഘടിപ്പിച്ച യോഗത്തില്‍ അധ്യാപകരെയും വിദ്യാര്‍ഥികളെയും ജീവനക്കാരെയും വിസി അഭിനന്ദിച്ചു.


എല്ലാവരും ഒറ്റക്കെട്ടായി നടത്തിയ പരിശ്രമത്തിന്റെ ഫലമാണ് മികച്ച ഗ്രേഡിലേക്ക് എത്തിച്ചത്. അടുത്ത ഗ്രേഡിങ് പരിശോധനയ്ക്കായി ഇപ്പോഴേ ഒരുക്കങ്ങള്‍ തുടങ്ങാനും നാക് സമിതി നിര്‍ദേശിച്ച ന്യൂനതകള്‍ പരിഹരിക്കാനും അദ്ദേഹം നിര്‍ദേശിച്ചു.


പ്രൊ വൈസ് ചാന്‍സലര്‍ ഡോ.എം.നാസര്‍, സിന്‍ഡിക്കേറ്റംഗം ഡോ. എം. മനോഹരന്‍, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍, നാക് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജോസ് ടി. പുത്തൂര്‍, ക്രൈറ്റീരിയന്‍ സമിതി കണ്‍വീനര്‍മാരായ ഡോ. ബേബി ഷാരി, ഡോ. അബ്രഹാം ജോസഫ്, ഡോ. ടി. വസുമതി, ഡോ. സി.ഡി. രവികുമാര്‍, ഡോ. യഹ്യ തുടങ്ങിയവര്‍ പങ്കെടുത്തു.

0 Comments

Related News