പ്രധാന വാർത്തകൾ
ക്ലാസിൽ ഉഴപ്പരുത്: 5മുതൽ 9വരെ ക്ലാസുകളിൽ സബ്ജക്റ്റ്  മിനിമംസംസ്ഥാനത്തെ സ്കൂളുകളിൽ ജൂലൈ 10ന് വിജയാഹ്ലാദ ദിനംസ്കൂൾ കലോത്സവ മാന്വലിൽ സുപ്രധാന ഭേതഗതി: മാറ്റങ്ങൾ ഇതാസോഷ്യൽ മീഡിയയിൽ വ്യാജ പോസ്റ്റ്: കർശന നടപടിയെന്ന് വി.ശിവൻകുട്ടിവിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധന: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്അഖിലേന്ത്യ പണിമുടക്ക്‌ 8ന് അർധരാത്രി മുതൽ: അവശ്യ സർവീസുകൾ മാത്രംമുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാ

ബിടെക് കോഴ്സ് പ്രവേശനം, ലക്ചറര്‍ നിയമനം, പരീക്ഷ, പരീക്ഷാഫലങ്ങൾ; കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍

Sep 22, 2022 at 7:29 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല എഞ്ചിനീയറിങ്ങ് കോളേജ് 2022-23 അധ്യയന വര്‍ഷത്തേക്കുള്ള ബിടെക് (എന്‍ആര്‍ഐ സീറ്റുകള്‍) കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികള്‍ കോളേജില്‍ നടത്തുന്നു. ബിടെക് പ്രിന്റിങ് ടെക്‌നോളജി നടത്തുന്ന കേരളത്തിലെ ഒരേ ഒരു സ്ഥാപനമായ ഇവിടെ മികച്ച പ്ലേസ്‌മെന്ററും നല്‍കുന്നു.

\"\"

എഞ്ചിനീയറിങ്ങ് പ്രവേശന പരീക്ഷ എഴുതാത്തവര്‍ക്കും പ്രവേശനം നേടാം. പ്രവേശന നടപടികള്‍ , ഫീസ് അവസാന വര്‍ഷ റാങ്ക് എന്നിവയെ കുറിച്ചുള്ള സംശയങ്ങള്‍ക്ക് 9567172591 എന്ന നമ്പറില്‍ വിളിക്കാം.

വാക് ഇന്‍ ഇന്റര്‍വ്വ്യൂ

കാലിക്കറ്റ് സര്‍വ്വകലാശാലാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ്ങ് ആന്റ് ടെക്‌നോളജിയിലെ പ്രിന്റിങ്ങ് ടെക്‌നോളജി, മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ് വകുപ്പുകളില്‍ ലക്ചറര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. സെപ്തംബര്‍ 27നാണ് വാക്ഇന്‍ഇന്റര്‍വ്യൂ. വിവരങ്ങള്‍ http://cuiet.info എന്ന വെബ്‌സൈറ്റില്‍.

പരീക്ഷ

മൂന്നാം സെമസ്റ്റര്‍ എംവോക് സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്റ് (ഡാറ്റ അനലറ്റിക്‌സ് നവംബര്‍ 2021) പരീക്ഷ സെപ്തംബര്‍ 23-ന് ആരംഭിക്കും.

\"\"

രണ്ടാം സെമസ്റ്റര്‍ ബിഎഡ് 2017 സിലബസ് (2018 പ്രവേശനം മുതല്‍) റഗുലര്‍ സപ്ലിമെന്ററി പരീക്ഷ ഒക്‌ടോബര്‍ 25-ന് ആരംഭിക്കും.

രണ്ടാം സെമസ്റ്റര്‍ ബിപിഎഡ് (രണ്ട് വര്‍ഷം) (2019 പ്രവേശനം മുതല്‍) റഗുലര്‍/സപ്ലിമെന്ററി ഏപ്രില്‍ 2022 പരീക്ഷ ഒക്‌ടോബര്‍ 11ന് ആരംഭിക്കും.

പി.ജി പ്രവേശനം – ലേറ്റ് രജ്‌സ്‌ട്രേഷന്‍

\"\"

2022-23 വര്‍ഷത്തെ ഏകജാലകം മുഖേനയുള്ള പിജി പ്രവേശനത്തിന് ലേറ്റ് ഫീസോടുകൂടി രജിസ്‌ട്രേഷന്‍ ആരംഭിച്ചു. http://admission.uoc.ac.in മുമ്പ് അപേക്ഷിച്ചവരുടെ അഭാവത്തില്‍ മാത്രമേ ലേറ്റ് രജ്‌സ്‌ട്രേഷന്‍ അപേക്ഷകരെ മെറിറ്റ് സീറ്റുകളിലേക്ക് പരിഗണിക്കുകയുള്ളൂ.

\"\"

പരീക്ഷാ രജിസ്‌ട്രേഷന്‍

രണ്ടാം വര്‍ഷ ബിഎച്എം റഗുലര്‍/സപ്ലിമെന്ററി ഏപ്രില്‍ 2022 (2018 പ്രവേശനം മുതല്‍) പരീക്ഷക്ക് ഓണ്‍ലൈനായി പിഴയില്ലാതെ ഒക്‌ടോബര്‍ 10 വരെയും 170 രൂപ പിഴയോടെ ഒക്‌ടോബര്‍ 13 വരെയും അപേക്ഷിക്കാം.

എംഎസ്‌സി ഹെല്‍ത് ആന്റ് യോഗ തെറാപ്പി രണ്ടാം സെമസ്റ്റര്‍ ജൂണ്‍ 2022(20182021 പ്രവേശനം), നാലാം സെമസ്റ്റര്‍ റഗുലര്‍/സപ്ലിമെന്ററി (2019 പ്രവേശനം മുതല്‍) റഗുലര്‍/സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ ഒക്‌ടോബര്‍ ആറ് വരെയും 170 രൂപ പിഴയോടെ ഒക്‌ടോബര്‍ 11 വരെയും അപേക്ഷിക്കാം.

\"\"

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ ബിആര്‍ക്ക് ഏപ്രില്‍ 2021 (2012, 2017 സ്‌കീം) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനപരിശോധന/ഫോട്ടോ കോപ്പി എന്നിവക്ക് ഒക്‌ടോബര്‍ ആറ് വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

എം.എ സോഷ്യോളജി രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2021, മൂന്നാം സെമസ്റ്റര്‍, എംഎ പോസ്റ്റ് അഫ്‌സല്‍ ഉല്‍ ഉലമ നവംബര്‍ 2021 പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

\"\"

രണ്ടാം സെമസ്റ്റര്‍ എംഎസ്‌സി മാത്തമാറ്റിക്‌സ് ഏപ്രില്‍ 2021, മൂന്നാം സെമസ്റ്റര്‍ എംഎസ്‌സി ജനറല്‍ ബയോടെക്‌നേളജി, മൂന്നാം സെമസ്റ്റര്‍ എംഎസ്‌സി മൈക്രോ ബയോളജി നവംബര്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.

Follow us on

Related News