തിരുവനന്തപുരം: കേരള എൻജിനീയറിങ്,
ആർക്കിടെക്ച്ചർ കോഴ്സ് പ്രവേശനത്തിനുള്ള ഒന്നാംഘട്ട
താൽകാലിക കേന്ദ്രീകൃത അലോട്ട്മെന്റ്
പ്രസിദ്ധീകരിച്ചു. അലോട്മെന്റ് http://.cee.kerala.gov.in വെബ്സൈറ്റ് വഴി പരിശോധിക്കാം.
ഇന്നലെ രാവിലെ 10വരെ വിദ്യാർത്ഥികൾ സമർപ്പിച്ച ഓപ്ഷനുകളുടെ
അടിസ്ഥാനത്തിലാണ് ട്രയൽ അലോട്മെന്റ്
പ്രസിദ്ധീകരിച്ചത്. ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് നാളെ (സെപ്റ്റംബർ22)
പ്രസിദ്ധീകരിക്കും. വിശദമായ
വിജ്ഞാപനത്തിന് വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് 0471 2525300 നമ്പറിൽ വിളിക്കുക.