പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

മലയാളം അക്ഷരമാല ഉൾപ്പെടുത്തിയ പാഠപുസ്തകങ്ങളുടെ വിതരണം ആരംഭിച്ചു: ആദ്യകോപ്പി മന്ത്രി വി.ശിവൻകുട്ടിയിൽ നിന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഏറ്റുവാങ്ങി

Sep 18, 2022 at 11:37 pm

Follow us on

തിരുവനന്തപുരം: മലയാളം അക്ഷരമാല ഉൾപ്പെടുത്തിയ സ്കൂൾ പാഠപുസ്തക ങ്ങളുടെ വിതരണം ആരംഭിച്ചു.
ഒന്ന്,രണ്ട് ക്‌ളാസുളിലെ രണ്ടാം വാല്യം പുസ്തകത്തിലാണ് അക്ഷരമാല ഉൾപ്പെടുത്തിയിരിക്കുന്നത്. പുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു തുടങ്ങി. പാഠപുസ്തകത്തിന്റെ കോപ്പി മന്ത്രി വി.ശിവൻകുട്ടി സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് കൈമാറി ഉദ്ഘാടനം ചെയ്തു. അടൂർ ഗോപാലകൃഷ്ണന്റെ തിരുവനന്തപുരം ആക്കുളത്തെ വീട്ടിലെത്തിയാണ് പാഠപുസ്തകത്തിന്റെ കോപ്പി മന്ത്രി കൈമാറിയത്.

\"\"


മലയാളം പാഠപുസ്തകത്തിൽ അക്ഷരമാല ഉൾപ്പെടുത്തണമെന്ന ആവശ്യം സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, പ്രഫസർ എം.എൻ. കാരശ്ശേരി തുടങ്ങിയവരടക്കം ഉന്നയിച്ചിരുന്നു. ഇക്കൊല്ലം തന്നെ മലയാളം അക്ഷരമാല പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി ഉറപ്പു നൽകുകയും ചെയ്തിരുന്നു.

\"\"


അക്ഷരമാല മലയാളം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന വാക്ക് മന്ത്രി പാലിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. മാതൃഭാഷാ പ്രചാരണത്തിന് മന്ത്രി മുൻകൈയെടുത്ത് കൂടുതൽ പദ്ധതികൾ ഉണ്ടാകുമെന്ന് ഉറപ്പുണ്ടെന്നും അടൂർ ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു. അടൂർ ഗോപാലകൃഷ്ണൻ അടക്കമുള്ളവരോട് നൽകിയ വാക്ക് പാലിക്കാനായതിൽ സന്തോഷമുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടിയും പ്രതികരിച്ചു.

\"\"

Follow us on

Related News