പ്രധാന വാർത്തകൾ
നിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലുംനാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാം

ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റിനൊപ്പം ലേണേഴ്സ് ലൈസൻസും: കരിക്കുലവുമായി ഗതാഗത വകുപ്പ്

Sep 17, 2022 at 4:44 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw

തിരുവനന്തപുരം • സംസ്ഥാനത്ത് ഹയർ സെക്കൻഡറി പാഠ്യപദ്ധതിയിൽ ലേണേഴ്സ് ലൈസൻസിനുള്ള പാഠഭാഗങ്ങൾ കൂടി ഉൾപ്പെടുത്തണമെന്ന ശുപാർശയുമായി മോട്ടോർ വാഹനവകുപ്പ്. രണ്ട് വർഷത്തെ പഠനത്തിന് ശേഷം പ്ലസ് ടു പാസായി പുറത്തുവരുന്ന വിദ്യാർത്ഥികൾക്ക് ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റിനൊപ്പം
ലേണേഴ്സ് സർട്ടിഫിക്കറ്റും നൽകുന്നതാണ്
പദ്ധതി. ഹയർ സെക്കൻഡറി
ക്ലാസുകളിൽ റോഡ് നിയമവും ഗതാഗത
നിയമവും ഉൾപ്പെടെ ലേണേഴ്സ്
സർട്ടിഫിക്കറ്റിന് ആവശ്യമായവ കുട്ടികളെ പഠിപ്പിക്കും.

\"\"

ഇത്തരത്തിൽ 2 വർഷം കൊണ്ട്വിദ്യാർത്ഥികൾക്ക് ട്രാഫിക് നിയമത്തിൽ മികച്ച അറിവ് ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട് ഗതാഗത കമ്മീഷണർ എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിൽ തയാറാക്കിയ കരിക്കുലം ഉടൻ ഗതാഗത വകുപ്പ് വിദ്യാഭ്യാസ വകുപ്പിനു കൈമാറും. സംസ്ഥാന സർക്കാരിന്റെ അനുകൂല തീരുമാനം വന്നാൽ കേന്ദ്ര മോട്ടോർ വാഹന വകുപ്പിന് കൈമാറും.

\"\"

Follow us on

Related News