SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw
ന്യൂഡൽഹി: കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിലെ സെന്റർ ഫോർ പഴ്സനൽ ടാലന്റ് മാനേജ്മെന്റിൽ സാങ്കേതിക ജോലിക്കാരെ നിയമിക്കുന്നു. സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്(ബി), ടെക്നീഷ്യൻ(എ) തസ്തികകളി ലാണ് നിയമനം. ആകെ 1901 ഒഴിവുകളാണ് ഉള്ളത്. ഉദ്യോഗാർഥികൾ സെപ്റ്റംബർ 23നകം ഓൺലൈനായി അപേക്ഷ നൽകണം. ഒഴിവുകളുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ താഴെ
ടെക്നീഷ്യൻ
ആകെ 826 ഒഴിവുകൾ. പത്താം ക്ലാസ്/തത്തുല്യ പഠനം, ഐടിഐ എന്നിവയാണ് യോഗ്യത. ട്രെഡുകൾ: ഓട്ടോമൊബൈൽ, കാർപെന്റർ, സിഎൻസി ഓപ്പറേറ്റർ, ബുക് ബൈൻഡർ, സിഒപിഎ, ഡ്രാഫ്റ്റ്സ്മാൻ, (മെക്കാനിക്കൽ), ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ്, ഡിടിപി ഓപ്പറേറ്റർ, ഫിറ്റർ, l മെഷീനിസ്റ്റ്, മെക്കാനിക് ഡീസൽ, മിൽ റൈറ്റ് മെക്കാനിക്, മോട്ടർ മെക്കാനിക്, പെയിന്റർ, ഫൊട്ടോഗ്രഫർ, ഗ്രൈൻഡർ, ഷീറ്റ് മെറ്റൽ വർക്കർ, ടേണർ, വെൽഡർ, റഫ്രിജറേഷൻ, എസി മെക്കാനിക്. പ്രായപരിധി 18 മുതൽ 28വരെ. 👇🏻
അർഹർക്ക് വയസിൽ ഇളവ് ഉണ്ട്. 19,900 മുതൽ 63,200 രൂപയാണ് ശമ്പളം. റിട്ടൺ ടെസ്റ്റിന്റെയും ട്രേഡ് സ്കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾ https://www.drdo.gov.in ൽ ലഭ്യമാണ്.
സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്
ആകെ 1075 ഒഴിവുകൾ. സയൻസിൽ ബിരുദം അല്ലെങ്കിൽ എ.ഐ.സി.ടി.ഇ. അംഗീകൃത ഡിപ്ലോമയാണ് യോഗ്യത. ട്രേഡുകൾ: കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ടെലികമ്യൂണിക്കേഷൻ, ഇൻസ്ട്രുമെന്റേഷൻ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, മെറ്റലർജി,👇🏻👇🏻
ഓട്ടോമൊബൈൽ, കെമിക്കൽ, സിവിൽ, അഗ്രികൾചർ, ബോട്ടണി, കെമിസ്ട്രി, ലൈബ്രറി സയൻസ്, മാത്‌സ്, സൈക്കോളജി, ടെക്സ്റ്റൈൽ, സുവോളജി എംഎൽടി, ഫൊട്ടോഗ്രഫി, ഫിസിക്സ്, പ്രിന്റിങ് ടെക്നോളജി. പ്രായപരിധി 18മുതൽ 28 വരെ. അർഹർക്ക് ഇളവ് അനുവദിക്കും. 35,400 രൂപ മുതൽ 1,12,400 വരെയാണ് ശമ്പളം. സ്ക്രീനിങ് ടെസ്റ്റിന്റെയും സിലക്‌ഷൻ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് നിയമനങ്ങൾ നടക്കുക. കൂടുതൽ വിവരങ്ങൾ https://www.drdo.gov.in ൽ ലഭ്യമാണ്.