editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാത്തവർക്ക് അവസാന അവസരം: അപേക്ഷ 31വരെഅനാഥസ്ഥാപനങ്ങൾ എൻഎസ്എസ് യൂണിറ്റുകൾ ദത്തെടുക്കും: മന്ത്രി ഡോ. ആർ.ബിന്ദുസമഗ്രശിക്ഷാ കേരളയിൽ ഡെപ്യൂട്ടേഷൻ: സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ മുതൽ ബിആർസി ട്രെയിനർ വരെദുർഗാഷ്ടമി: സംസ്ഥാനത്തെ സ്കൂളുകൾക്കും ഒക്ടോബർ‍ മൂന്നിന് അവധി: തുടർച്ചയായി 5 ദിവസം അവധിഒക്ടോബർ 3ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി: നവരാത്രിക്ക് 3ദിവസത്തെ അവധിപ്ലസ് വൺ സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ അപേക്ഷ ഇന്നും നാളെയുംബി.ടെക് (ലാറ്ററൽ എൻട്രി) പ്രവേശനം: ഫീസ് നാളെ വരെകേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ പിജി ഡിപ്ലോമ കോഴ്സുകൾ: അപേക്ഷ നാളെ 5വരെശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല കോഴ്സുകൾ ഈവർഷം മുതൽ: 7 കോഴ്സുകൾക്ക് യുജിസിയുടെ അംഗീകാരംമാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്: സ്‌പോട്ട് അലോട്ട്‌മെന്റ് 30ന്  

സ്‌പെഷ്യല്‍ ബിഎഡ് റാങ്ക് ലിസ്റ്റ്, ബിരുദപഠനം തുടരാം, പരീക്ഷാ വിവരങ്ങൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

Published on : September 17 - 2022 | 5:37 pm

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ സ്‌പെഷ്യല്‍ ബി.എഡ്. പ്രവേശനത്തിനുള്ള റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ 19 മുതല്‍ കോളേജുകളില്‍ മുന്‍ഗണനാക്രമത്തില്‍ പ്രവേശനം നേടണം. ഫോണ്‍ 0494 2407016, 2660600

ബിരുദ പഠനം തുടരാനവസരം

അഫിലിയേറ്റഡ് കോളേജുകളില്‍ 2017 മുതല്‍ 2020 വരെ വര്‍ഷങ്ങളില്‍ ബി.എ., ബി.എസ് സി മാത്തമറ്റിക്‌സ്, ബി.കോം., ബി.ബി.എ. കോഴ്‌സുകള്‍ക്ക് ചേര്‍ന്ന് നാലാം സെമസ്റ്റര്‍ വരെയുള്ള പരീക്ഷകള്‍ എഴുതി തുടര്‍ പഠനം നടത്താന്‍ സാധിക്കാത്തവര്‍ക്ക് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വഴി അഞ്ചാം സെമസ്റ്ററില്‍ പ്രവേശനം നേടി പഠനം തുടരാനവസരം. 100 രൂപ ഫൈനോടു കൂടി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 24 വരെ നീട്ടിയിരിക്കുന്നു. വിശദവിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407357, 2400288, 2407494.

ബിരുദ പ്രവേശനം
2022-23 അദ്ധ്യയന വര്‍ഷത്തെ ഗവണ്‍മെന്റ്, എയ്ഡഡ് കോളേജുകളിലെ എയ്ഡഡ് കോഴ്‌സുകളിലേക്കുള്ള ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റും അഫിലിയേറ്റഡ് കോളേജുകളിലെയും സര്‍വകലാശാലാ സെന്ററുകളിലെയും സ്വാശ്രയ കോഴ്‌സുകളിലേക്കുള്ള റാങ്ക്‌ലിസ്റ്റും പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ 20-ന് വൈകീട്ട് 3 മണിക്കകം റിപ്പോര്‍ട്ട് ചെയ്ത് പ്രവേശനം നേടണം. പുതുതായി അലോട്ട്‌മെന്റ് ലഭിച്ചവര്‍ മാന്റേറ്ററി ഫീസടച്ചതിനു ശേഷം വേണം പ്രവേശനം നേടാന്‍. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍.

കൊമേഴ്‌സ് അസി. പ്രൊഫസര്‍ വാക്-ഇന്‍-ഇന്റര്‍വ്യു
കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ കൊമേഴ്‌സ് അസി. പ്രൊഫസര്‍മാരുടെ കരാര്‍ നിയമനത്തിനുള്ള പാനല്‍ തയ്യാറാക്കുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. 22-ന് രാവിലെ 10.30-ന് ഭരണവിഭാഗത്തിലുള്ള ഐ.ക്യു.എ.സി. ഹാളിലാണ് ഇന്റര്‍വ്യു. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും സഹിതം ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഇന്റഗ്രേറ്റഡ് പിജി വെയ്റ്റിങ് റാങ്ക്‌ലിസ്റ്റ്
അഫിലിയേറ്റഡ് കോളേജുകളിലെ 2022-23 അദ്ധ്യയന വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിനുള്ള വെയ്റ്റിംഗ് റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ റാങ്ക്‌നില പരിശോധിക്കാവുന്നതാണ്. നിലവില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് മുന്‍ഗണനാക്രമത്തില്‍ കോളേജുകള്‍ നേരിട്ടാണ് പ്രവേശനം നടത്തുക.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി, ഒന്നാം വര്‍ഷ / 1, 2 സെമസ്റ്റര്‍ എം.എ. അറബിക് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ 28-ന് തുടങ്ങും.

പരീക്ഷ
സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഒക്‌ടോബര്‍ 11-ന് തുടiങ്ങും.

0 Comments

Related News