കോട്ടയം: എംജിയിൽ അക്കാദമിക/സ്‌കിൽ പാർട്ണർമാരാകാൻ അവസരം. ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട് ടേം പ്രോഗ്രാംസിൽ അക്കാദമിക/സ്‌കിൽ പാർട്ണർമാരാകുവാൻ ഇപ്പോൾ അപേക്ഷിക്കാം. അഫിലിയേറ്റഡ് കോളേജുകൾ/ഗവേഷണ പരിശീലന സ്ഥാപനങ്ങൾ/സന്നദ്ധ സ്ഥാപനങ്ങൾ എന്നിവർക്ക് അപേക്ഷക്കാം. വിശദവിവരങ്ങൾക്ക് http://mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ-8848042909.
പരീക്ഷാ ഫീസ്
അഫിലിയേറ്റഡ് കോളേജുകളുടെയും സി.പി.എ.എസ്. ന്റെയും സെപ്റ്റംബർ 28 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബി.എഡ്. (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ – 2021 അഡ്മിഷൻ – റഗുലർ / 2018-2020 അഡ്മിഷനുകൾ – സപ്ലിമെന്ററി – രണ്ട് വർഷ കോഴ്‌സ്) ബിരുദ പരീക്ഷയ്ക്ക് പിഴയില്ലാതെ സെപ്റ്റംബർ 20 വരെയും പിഴയോടു കൂടി സെപ്റ്റംബർ 22 നും സൂപ്പർഫൈനോടു കൂടി സെപ്റ്റംബർ 23 നും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
ഹ്രസ്വകാല കോഴ്സ്
ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട് ടേം പ്രോഗ്രാംസ് നടത്തുന്ന ഹ്രസ്വകാല പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. എത് പ്രായക്കാർക്കും അപേക്ഷിക്കാം . വിശദവിവരങ്ങൾക്ക് http://dasp.mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
പരീക്ഷാ ഫലങ്ങൾ
2022 ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്.സി. സൈബർ ഫോറെൻസിക് (പി.ജി.സി.എസ്.എസ്. – റഗുലർ / സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസ് സഹിതം സെപ്റ്റംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.
2021 നവംബറിൽ നടത്തിയ എം.എസ്.സി. മാത്തമാറ്റിക്‌സ് നാലാം സെമസ്റ്റർ – സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസ് സഹിതം സെപ്റ്റംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.