SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u
കോട്ടയം: മഹാത്മാഗാന്ധി സർവ്വകലാശാല ബിരുദാനന്തര ബിരുദ/ ബി.എഡ്. ഏകജാലകം പട്ടികജാതി – പട്ടിക വർഗ്ഗ വിഭാഗക്കാർക്കായുള്ള രണ്ടാം പ്രത്യേക അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ടമെന്റ് ലഭിച്ചവർ സെപ്റ്റംബർ 20 ന് വൈകിട്ട് നാല് മണിക്ക് മുൻപായി ബന്ധപ്പെട്ട കോളേജുകളിൽ സ്ഥിര പ്രവേശനം നേടേണ്ടതാണ്. നിലവിൽ മുൻ അലോട്ട്മെന്റുകളിൽ പ്രവേശനം നേടിയിട്ടുള്ളവർ ഒന്നാം പ്രത്യേക അലോട്ട്മെന്റിൽ അപേക്ഷിക്കുകയും അലോട്ട് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിൽ അവരുടെ പ്രവേശനം റദ്ദാക്കപ്പെട്ടിട്ടുണ്ട്.
ഇവർ പുതുതായി അലോട്ട് ചെയ്യപ്പെട്ട കോളേജുകളിൽ സെപ്റ്റംബർ 20 വൈകിട്ട് നാല് മണിക്ക് മുൻപായി പുതുതായി അലോട്ട് ചെയ്യപ്പെട്ട കോളേജുകളിൽ സ്ഥിരപ്രവേശനം നേടേണ്ടതാണ്.