പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

പ്ലസ് വണ്ണിന് ഇതുവരെ പ്രവേശനം നേടിയത് 3,67,021 പേർ: ഇനിയുള്ളത് 62,192 സീറ്റുകൾ.

Sep 15, 2022 at 3:29 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ കോഴ്സിന് ഇതുവരെ 3,67,021 പേർ പ്രവേശനം നേടിയതായി പൊതുവിദ്യാഭ്യാസ വകുപ്പ്. ആദ്യത്തെ സപ്ലിമെന്ററി അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം പൂർത്തിയായ ശേഷമുള്ള കണക്കാണിത്. ഇതിൽ 2,94,563 പേർ സ്ഥിര പ്രവേശനം നേടി. സ്പോർട്സ് ക്വാട്ടയിൽ 2336 പേരും കമ്മ്യൂണിറ്റി ക്വാട്ടയിൽ 22,047 പേരും മാനേജ്മെന്റ് ക്വാട്ടയിൽ 28,245പേരും അൺ എയിഡഡ് ക്വാട്ടയിൽ 19,830പേരും പ്രവേശനം നേടി. ഏറ്റവും കൂടുതൽ പേർ പ്രവേശനം നേടിയത് കോഴിക്കോട് ജില്ലയിലാണ്. 37,085 പേർ. ജില്ല തിരിച്ചുള്ള കണക്ക് താഴെ 👇🏻👇🏻

\"\"
\"\"

ആദ്യത്തെ സപ്ലിമെന്ററി ആലോട്മെന്റിനു ശേഷം കേരളത്തിൽ ഇനി ബാക്കിയുള്ളത് 62,192 പ്ലസ് വൺ സീറ്റുകളാണ്.
ഒന്നാം സപ്ലിമെന്ററി അലോട്മെന്റ് പ്രകാരമുള്ള പ്രവേശന നടപടികൾ പൂർത്തിയായ ശേഷം 14 ജില്ലകളിലായി ബാക്കിയുള്ള സീറ്റുകളുടെ എണ്ണമാണിത്. മെറിറ്റ് ക്വാട്ട, മാനേജ്മെന്റ് ക്വാട്ട, അൺ എയിഡഡ് ക്വാട്ട എന്നിങ്ങനെ മൂന്ന് ക്വാട്ടകളിലായാണ് ഇത്രയും സീറ്റുകൾ
ഇനി ബാക്കിയുള്ള സീറ്റുകളുടെ ജില്ലതിരിച്ചുള്ള കണക്ക് താഴെ 👇🏻👇🏻

\"\"
\"\"

ബാക്കിയുള്ള സീറ്റുകൾ പ്രകാരമുള്ള അലോട്മെന്റ് നടപടികൾ വരും ദിവസങ്ങളിൽ നടക്കും. സ്കൂൾ/കോമ്പിനേഷൻ മാറ്റത്തിനുള്ള വിജ്ഞാപനം നാളെ രാവിലെ 9ന് പ്രസിദ്ധീകരിക്കും. 16ന് വൈകിട്ട് 5വരെ ഇതുവരെ ഏകജാലക സംവിധാനത്തിൽ മെറിറ്റ് ക്വാട്ടയിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ട്രാൻസ്ഫറിന് അപേക്ഷിക്കാവുന്നതാണ്.

\"\"


പ്രവേശനം നേടിയ ജില്ലയ്ക്കകത്ത് സ്കൂൾ മാറ്റത്തിനോ കോമ്പിനേഷൻ മാറ്റത്തോടെയുള്ള സ്കൂൾ മാറ്റത്തിനോ, സ്കൂളിലെ മറ്റൊരു കോമ്പിനേഷനി ലേയ്ക്കൊ കാൻഡിഡേറ്റ് ലോഗിനിലെ Apply for Transfer എന്ന ലിങ്കിലൂടെ 2022 സെപ്തംബർ 15 ന് രാവിലെ 10 മണി മുതൽ
School/Combination 2022 സെപ്തംബർ 16 ന് വൈകിട്ട് 5 മണിവരെ അപേക്ഷകർക്ക് തന്നെ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. മറ്റ് വിശദാംശങ്ങൾ അഡ്മിഷൻ വെബ്സൈറ്റായ https://hscap.kerala.gov.in ലഭ്യമാകുന്നതാണ്.

\"\"

Follow us on

Related News