SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u
തിരുവനന്തപുരം: ഗവ, എയ്ഡഡ്/IHRD /CAPE/ സ്വാശ്രയ പോളിടെക്‌നിക് കോളജിലെ പ്രവേശനത്തിനുള്ള രണ്ടാമത്തെ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആദ്യത്തെ ഓപ്ഷനോ, ഇഷ്ടപ്പെട്ട ഓപ്ഷനോ ലഭിച്ചവര്‍ അലോട്ട്‌മെന്റ് ലഭിച്ച സ്ഥാപനങ്ങളിൽ മുഴുവന്‍ ഫീസടച്ച് പ്രവേശനം നേടണം. പുതിയതായി ലഭിച്ച അലോട്ട്‌മെന്റ് നിലനിര്‍ത്തുകയും ഉയര്‍ന്ന ഓപ്ഷനുകളിലേക്കു് മാറാൻ ആഗ്രഹിക്കുന്നതുമായ അപേക്ഷകര്‍ അടുത്തുള്ള ഗവണ്‍മെന്റ് അല്ലെങ്കിൽ ഗവ. എയ്ഡഡ് പോളിടെക്‌നിക്കിൽ രജിസ്റ്റർ ചെയ്ത് താല്‍ക്കാലിക പ്രവേശനം നേടണം.
നേരത്തെ രജിസ്റ്റര്‍ ചെയ്ത് താല്‍ക്കാലിക പ്രവേശനം നേടിയവർ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല, അവര്‍ക്ക് ലഭിച്ച ഉയര്‍ന്ന ഓപ്ഷന്‍ ഇഷ്ടപ്പെടുകയാണെങ്കിൽ അതാത് സ്ഥാപനങ്ങളിൽ പോയി പ്രവേശനം നേടാവുന്നതാണ്. അല്ലാത്തപക്ഷം മൂന്നാമത്തെ അലോട്ട്‌മെന്റിനായി കാത്തിരിക്കാം. രണ്ടാമത്തെ അലോട്ട്‌മെന്റ് പ്രകാരം പ്രവേശനം നേടുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനും സെപ്റ്റംബർ 17ന് വൈകിട്ട് 4 വരെ അവസരമുണ്ട്. അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് അവരുടെ ഉയര്‍ന്ന ഓപ്ഷനുകൾ ഓണ്‍ലൈനായി പുനഃക്രമീകരണം നടത്താം.