SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u
കോട്ടയം: ഇന്ന് (സെപ്റ്റംബർ 13 ന്) ആരംഭിക്കുന്ന നാലാം സെമസ്റ്റർ യു.ജി. സി.ബി.സി.എസ്. (ബി.എ./ ബി.കോം. – പ്രൈവറ്റ് രജിസ്‌ട്രേഷൻ) (2020 അഡ്മിഷൻ – റഗുലർ / 2019, 2018, 2017 അഡ്മിഷൻ – റീ-അപ്പിയറൻസ്) പരീക്ഷകൾക്ക് മാല്യങ്കര, എസ്.എൻ.എം. കോളേജിൽ രജിസ്റ്റർ ചെയ്ത 190050067467 മുതൽ 190050067545 വരെ, 190050067652 മുതൽ 190050067681 വരെ എന്നീ രജിസ്റ്റർ നമ്പറുകളിലുള്ള വിദ്യാർത്ഥികളുടെ പരീക്ഷാ കേന്ദ്രം നോർത്ത് പറവൂർ, മന്നം എച്ച്.ഡി.പി.വൈ. കോളേജ് ഓഫ് ആർട്ട്‌സ് ആൻഡ് സയൻസിൽ നിന്നും അതേ ക്യംപസിലുള്ള എച്ച്.ഡി.പി.വൈ. കോളേജ് ഓഫ് എഡ്യുക്കേഷനിലേക്ക് മാറ്റി. വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്ത കോളേജിൽ നിന്നും ഹാൾ ടിക്കറ്റ വാങ്ങി അനുവദിച്ചിരിക്കുന്ന പരീക്ഷാ കേന്ദ്രങ്ങളിൽ പരീക്ഷ എഴുതേണ്ടതാണ്. ഹാൾ ടിക്കറ്റുകൾ സെപ്റ്റംബർ 12 മുതൽ വിതരണം ചെയ്യും. വിശദവിവരങ്ങൾ സർവ്വകലാളശാല വെബ്‌സൈറ്റിൽ.
പ്രാക്ടിക്കൽ പരീക്ഷ
ഒന്നാം സെമസ്റ്റർ എം.എ. പി.ഇ.ജെ. (സി.എസ്.എസ്.) (2021 അഡ്മിഷൻ – റെഗുലർ / 2020 അഡ്മിഷൻ – ഇംപ്രവൂമെന്റ് / 2020. 2019 അഡ്മിഷൻ – സപ്ലിമെന്ററി) ജൂലൈ 2022 ബിരുദ പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷ സെപ്റ്റംബർ 26 മുതൽ 29 വരെ ചങ്ങനാശ്ശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
പരീക്ഷാഫലം
2022 ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സ് വിത്ത് ഡാറ്റാ സയൻസ് (പി.ജി.സി.എസ്.എസ്. – 2020 അഡ്മിഷൻ – റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് സെപ്റ്റംബർ 22 വരെ ഓൺലൈനായ അപേക്ഷിക്കാം.