SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u
തിരുവനന്തപുരം: കേരളസർവകലാശാല ഒന്നാം വർഷ ബിരുദ പ്രവേശനത്തിനായുളള ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ്
പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികളുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കാവു
ന്നതാണ്. പുതിയതായി അലോട്ട്മെന്റ് ലഭിച്ചവർ ഓൺലൈനായി ഫീസ് അടച്ച് അലോട്ട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്യുക. നിലവിൽ ഏതെങ്കിലും കോളേജിൽ അഡ്മിഷൻ എടുത്ത് സപ്ലിമെന്ററി അലോട്ട്മെന്റ് ഓപ്ഷൻ നൽകിയവർ പുതിയ അലോട്ട്മെന്റ് ലഭിക്കുകയാണെങ്കിൽ പ്രൊഫൈലിൽ നിന്നും അലോട്ട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്യേണ്ടതാണ്.👇🏻
സെപ്റ്റംബർ 14, 15 തീയതികളിലാണ്
അഡ്മിഷൻ എടുക്കേണ്ടത്. കോളേജിൽ പോയി അഡ്മിഷൻ എടുക്കേണ്ട തീയതിയും സമയവും അലോട്ട്മെന്റ് മെമ്മോയിൽ നൽകിയിട്ടുണ്ട്. അലോട്ട്മെന്റ് ലഭിച്ചവർ മെമ്മോയിൽ പറഞ്ഞിരിക്കുന്ന
സമയത്ത് തന്നെ ആവശ്യമായ രേഖകളുടെ ഒറിജിനൽ സഹിതം കോളേജിൽ ഹാജരായി അഡ്മിഷൻ എടുക്കേണ്ടതാണ്. ഏതെങ്കിലും കാരണത്താൽ നിശ്ചിത തീയതിയിലോ സമയത്തോ അഡ്മിഷൻ
എടുക്കാൻ സാധിക്കാത്തവർ അതതു കോളേജിലെ പ്രിൻസിപ്പാളുമായി ബന്ധപ്പെടേണ്ടതാണ്.
പ്രാക്ടിക്കൽ
കേരളസർവകലാശാല 2022 ജൂലൈ മാസത്തിലെ മൂന്നാം സെമസ്റ്റർ ബി.വോക് ഫുഡ് പ്രോസസിങ് (359) ബി.വോക് ഫുഡ് പ്രോസസിംഗ് ആൻഡ് മാനേജ്മെൻറ് (356) കോഴ്സുകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ 2022 സെപ്റ്റംബർ 16 മുതൽ ആരംഭിക്കുന്നതാണ്. വിശദവിവരം
വെബ്സൈറ്റിൽ.
ക്യാഷ് അവാർഡ്
2018-19, 2019-20 വർഷങ്ങളിലെ കേരള സർവകലാശാല യുവജനോത്സവങ്ങളിലും (കാര്യവട്ടംക്യാമ്പസ് 2018-19 & ഗവൺമെന്റ് കോളേജ് കാര്യവട്ടം 2019-20), കേരളസർവകലാശാല നാടകോത്സവങ്ങളിലും (ടി.കെ.എം കോളേജ് ഓഫ് ആർട്സ് സയൻസ് കൊല്ലം &
ബിഷപ്പ് മൂർ കോളേജ് മാവേലിക്കര 2019-20), സൗത്ത് സോൺ & നാഷണൽ ഇന്റർ യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവെലുകളിലും പങ്കെടുത്ത് വ്യക്തിഗത ഗ്രൂപ്പ് ഇനങ്ങളിൽ ഒന്നും രണ്ടും സമ്മാനങ്ങൾ നേടിയവർക്കുള്ള ടാലന്റ് അവാർഡ്ദാനം (ക്യാഷ് അവാർഡ്) 2022 സെപ്റ്റംബർ 15-ാം തീയതി കേരള യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ വച്ച് (പാളയം, തിരുവനന്തപുരം) വൈസ് ചാൻസലർ ഡോ. വി.പി. മഹാദേവൻപിളള നിർവഹിക്കുന്നു. അർഹരായ വിദ്യാർത്ഥികൾ കോളേജ് ഐഡന്റിറ്റി കാർഡുമായി അന്നേദിവസം രാവിലെ 11
മണിക്ക് സെനറ്റ് ഹാളിൽ രജിസ്ട്രേഷനായി നേരിട്ട് എത്തിച്ചേരേണ്ടതും ക്യാഷ് അവാർഡുകൾ കൈപ്പറ്റേണ്ടതുമാണ്.