SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u
തിരുവനന്തപുരം: സാസ്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ ആരംഭിക്കുന്ന കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വിജയദശമിയോടനുബന്ധിച്ച് ഓക്ടോബർ 5 മുതലാണ് കലാപരിശീലന വിഭാഗങ്ങളുടെ പുതിയ കോഴ്സുകൾ ആരംഭിക്കുന്നത്. നൃത്ത വിഭാഗത്തിൽ ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം, ഓട്ടൻതുള്ളൽ കൂടാതെ ശാസ്ത്രീയസംഗീതം, വയലിൻ, വീണ, കീ-ബോർഡ്, മൃദംഗം, തബല എന്നീ ക്ലാസുകൾ ആരംഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471 2364771, 9496653573