പ്രധാന വാർത്തകൾ
കെ-ടെറ്റ് യോഗ്യത: അധ്യാപകരുടെ വിവരങ്ങൾ 2ദിവസത്തിനകം നൽകണംവിവിധ തസ്തികകളിൽ പി.എസ്.സി നിയമനം: അപേക്ഷകൾ ഒക്ടോബർ 3വരെമെഡിക്കൽ പ്രവേശനത്തിൽ ആശങ്കവേണ്ട: ഈ വർഷം അധികമായി 550 സീറ്റുകൾസ്കൂളുകള്‍ക്കായി 5,000 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ: സ്മാര്‍ട്ട് കാലാവസ്ഥാ കേന്ദ്രങ്ങള്‍ വരെ ഇനി നമ്മുടെ സ്കൂളുകളില്‍10,12 ക്ലാസുകളിൽ 75 ശതമാനം ഹാജര്‍ നിർബന്ധമാക്കി: ഹാജർ ഇല്ലെങ്കിൽ പരീക്ഷ എഴുതനാകില്ല ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽഎല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാം

ജോയിന്റ്‌ സീറ്റ് അലോക്കേഷൻ അതോറിറ്റി (JoSAA) കൗൺസലിങ് രജിസ്‌ട്രേഷൻ ഇന്നുമുതൽ

Sep 12, 2022 at 7:50 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u

ന്യൂഡൽഹി: രാജ്യത്തെ ഐഐടികൾ, എൻഐടികൾ, ഐഐഐടികൾ, വിവിധ ദേശീയ ഇൻസ്റ്റിറ്റ്യൂട്ടുകൾ, ദേശീയ ഫുഡ്‌ പ്രോസസിങ്‌   ഇൻസ്റ്റിറ്റ്യൂട്ടുകൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ്‌ ടെക്നോളജി എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള ബിടെക്, ഇന്റഗ്രേറ്റഡ് എംഎസ്‌സി പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള ജോയിന്റ്‌ സീറ്റ് അലോക്കേഷൻ   അതോറിറ്റിയുടെ ജോസാ 2022 (JoSAA 2022) ഓൺലൈൻ കൗൺസലിങ് നടപടികൾ ഇന്നുമുതൽ ആരംഭിക്കും.

\"\"


http://Josaa.nic.in വെബ്‌സൈറ്റിലൂടെ   സെപ്റ്റംബർ 21വരെ വിദ്യാർത്ഥികൾക്ക് ഓപ്ഷൻ/ ചോയ്‌സ് ഫില്ലിങ്‌ നടത്താം. ഒരാൾക്ക് എത്ര ഓപ്ഷൻ വേണമെങ്കിലും നൽകാൻ കഴിയും. എല്ലാ സ്ഥാപനങ്ങളിലേക്കും ഒരുമിച്ച് ഓപ്ഷൻ നൽകാം. കേന്ദ്രീകൃത ഓൺലൈൻ മോഡിൽ ആറ്‌ റൗണ്ടായാണ് ജോസാ കൗൺസലിങ് പ്രക്രിയ. വിദ്യാർഥികൾ ജോസാ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുകയാണ് കൗൺസലിങ്ങിന്റെ ആദ്യ നടപടി. ജെഇഇ മെയിൻ റോൾ നമ്പരും പാസ്‌വേർഡും ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണം. ജെഇഇ അഡ്വാൻസ്‌ഡ് പാസ്‌വേർഡ് ഉപയോഗിച്ചും വിദ്യാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാം. സ്റ്റേറ്റ് കോഡ്, ലിംഗം, നാഷണാലിറ്റി ,  കോണ്ടാക്ട് ഇൻഫർമേഷൻ എന്നിവ ലോഗിൻ ചെയ്യുമ്പോൾ  ശരിയാണോയെന്ന് വിലയിരുത്തണം.

\"\"

രണ്ടാമത്തെ പ്രക്രിയ ചോയ്സ് ഫില്ലിങ്‌ അഥവാ ഓപ്ഷൻ നൽകലാണ്‌. ഒരാൾക്ക്  എത്ര ഓപ്ഷനും നൽകാം. ഓപ്ഷൻ താൽപ്പര്യത്തിനനുസരിച്ച്‌ മുൻഗണനാക്രമത്തിൽ നൽകണം. ഓപ്ഷൻ നൽകിക്കഴിഞ്ഞാൽ അവ ലോക്ക് ചെയ്ത് പ്രിന്റൗട്ട് എടുക്കണം. ജോസാ റാങ്ക്, ചോയ്‌സ് എന്നിവ വിലയിരുത്തി സീറ്റ് അലോട്ട്‌മെന്റ്‌ നടത്തും. ലഭിച്ച സീറ്റിൽ തൃപ്തനാണെങ്കിൽ അവർക്ക്‌ ഫ്രീസ്‌  ഓപ്ഷനും  ഹയർ ഓപ്ഷൻ ആഗ്രഹിക്കുന്നവർക്ക് float/slide ഓപ്ഷൻ തെരഞ്ഞെടുക്കാം. ഇവർ തുടർ റൗണ്ട് സീറ്റ് അലോട്ട്‌മെന്റ്‌ പ്രോസസിന്‌ യോഗ്യത  നേടും. സീറ്റ് ലഭിച്ച ഇൻസ്റ്റിറ്റ്യൂട്ടിൽ മികച്ച ഓപ്ഷൻ ആഗ്രഹിക്കുന്നവർക്ക് സ്ലൈഡ് ബട്ടണും  സീറ്റ് ലഭിച്ചെങ്കിലും മറ്റു ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്കു മാറാൻ   ആഗ്രഹിക്കുന്നെങ്കിൽ ഫ്‌ളോട്ട് ബട്ടണും തെരഞ്ഞെടുക്കാം. സീറ്റ് അലോട്ട്‌മെന്റ്‌ ചെയ്താൽ   അലോട്ട്‌മെന്റിന്റെ പ്രിന്റൗട്ട് എടുത്ത് ആവശ്യമായ ഫീസടയ്‌ക്കണം. ഫൈനൽ പ്രവേശനത്തിന് മുമ്പായി ഓൺലൈനായി ജോസാ ഡോക്യുമെന്റ് വെരിഫിക്കേഷൻ പ്രക്രിയയുണ്ട്. തുടർന്ന് പ്രവേശനം ലഭിച്ച ഇൻസ്റ്റിറ്റ്യൂട്ടിൽ മുഴുവൻ ഫീസും അടയ്‌ക്കണം.

\"\"


ഓപ്ഷൻ നൽകുന്നതിനുമുമ്പ് ജെഇഇ അഡ്വാൻസ്ഡ്, മെയിൻ റാങ്കുകളും കഴിഞ്ഞവർഷത്തെ അവസാന റാങ്കുകളും വിലയിരുത്തണം. ഐഐടികളിൽ പ്രവേശനത്തിന് ജെഇഇ അഡ്വാൻസ്ഡ്   സ്കോർ ആവശ്യമാണ്. ഐഐഎസ്‌ടിയിൽ  ജെഇഇ മെയിൻ വിലയിരുത്തിയാണ് പ്രവേശനമെങ്കിലും അഡ്വാൻസ്‌ഡ് സ്കോറും നൽകണം. എൻഐടി, ഐഐഐടി കളിൽ ജെഇഇ മെയിൻ സ്കോർ വേണം. മറ്റു ദേശീയ ഇൻസ്റ്റിറ്റ്യൂട്ടുകളിലും ജെഇഇ മെയിൻ റാങ്ക് വിലയിരുത്തിയാണ് പ്രവേശനം.

\"\"

Follow us on

Related News