SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 2022-23 അധ്യയന വര്‍ഷത്തെ പിജി പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിനായി വെയ്റ്റിംഗ് റാങ്ക്‌ലിസ്റ്റ് പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. റാങ്ക്‌നില പരിശോധിച്ച് കോളേജില്‍ നിന്നുള്ള നിര്‍ദ്ദേശാനുസരണം മുന്‍ഗണനാക്രമത്തില്‍ പ്രവേശനം നേടാവുന്നതാണ്. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍.
ബി.ടെക്. പ്രിന്റിങ് ടെക്‌നോളജി പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ ബി.ടെക്. പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സിന് ഒഴിവുള്ള എന്‍.ആര്‍.ഐ. സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നു. പ്രവേശന പരീക്ഷ എഴുതാത്തവര്‍ക്കും അവസരമുണ്ട്. പ്രവേശന നടപടികള്‍, ഫീസ് തുടങ്ങി വിശദവിവരങ്ങള്‍ക്ക് 9567172591 എന്ന മൊബൈല്‍ നമ്പറില്‍ വിളിക്കുക.
പരീക്ഷ മാറ്റി
സെപ്റ്റംബർ 20ന് നടത്താന്‍ നിശ്ചയിച്ച രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2021, 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഒക്‌ടോബര്‍ 10-ലേക്ക് മാറ്റി. വിശദമായ സമയക്രമവും മറ്റ് വിവരങ്ങളും വെബ്‌സൈറ്റില്‍.
കേന്ദ്രീകൃതമൂല്യനിര്‍ണയ ക്യാമ്പ്
നാലാം സെമസ്റ്റര്‍ എം.കോം. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 14 മുതല്‍ 17 വരെയും എം.എ., എം.എസ് സി. 20 മുതല്‍ 26 വരെയും തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ നടക്കും. അദ്ധ്യാപകര്‍ക്കുള്ള നിയമന ഉത്തരവ് അതത് പ്രിന്‍സിപ്പല്‍മാര്‍ക്ക് കൈമാറിയിട്ടുണ്ട്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
എം.സി.ജെ. വൈവ
നാലാം സെമസ്റ്റര്‍ എം.സി.ജെ. ഏപ്രില്‍ 2022 പരീക്ഷയുടെ വൈവ വിവിധ കേന്ദ്രങ്ങളിലായി 13-ന് തുടങ്ങും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.