SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u
ന്യൂഡൽഹി: ഈ വർഷത്തെ NEET-UG ഫലം പ്രസിദ്ധീകരിച്ചു. രാജസ്ഥാനിൽ നിന്നുള്ള തനിഷ്‌കയാണ് ടോപ്പർ. ഡൽഹിയിൽ നിന്നുള്ള വത്സ ആശിഷ് ബത്ര, കർണാടകയിൽ നിന്നുള്ള ഹൃഷികേശ് നാഗഭൂഷൺ ഗാംഗുലെ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
NEET UG 2022 Results: Top 10 male toppers
NEET UG 2022 Results: Top 10 female toppers
കേരളത്തിൽ ഒന്നാം സ്ഥാനത്ത് മലപ്പുറം തവനൂർ സ്വദേശി പി. നന്ദിതയാണ്. രാജ്യത്തെ ആദ്യ 50 റാങ്കിൽ ഇടം പിടിച്ച ഏക മലയാളിയാണ് നന്ദിത. പെൺകുട്ടികളിൽ പതിനേഴാം റാങ്കാണ് നന്ദിതയ്ക്ക്.
പരീക്ഷാഫലത്തിനൊപ്പം അന്തിമ ഉത്തരസൂചികയും എൻടിഎ പുറത്തുവിട്ടു. http://neet.nta.nic.in ൽ ഫലം പരിശോധിക്കാൻ കഴിയും.
NEET UG 2022 category wise qualifying marks this year
ഈ വർഷം ആകെ 18.72 ലക്ഷം വിദ്യാർത്ഥികളാണ് പ്രവേശന പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. ജൂലൈ 17 ന് നടന്ന നീറ്റ് യുജി പരീക്ഷ രജിസ്റ്റർ ചെയ്ത 95 ശതമാനത്തിലധികം പേർ പരീക്ഷയിൽ പങ്കെടുത്തു. ഇന്ത്യയിലെ 497 നഗരങ്ങളിലും വിദേശ രാജ്യങ്ങളിലെ 14 നഗരങ്ങളിലുമായി 3,570 കേന്ദ്രങ്ങളിലായാണ് നീറ്റ് യുജി നടന്നത്.