editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഖേലോ ഇന്ത്യാ യോഗ്യത നേടി കാലിക്കറ്റ് വനിതാ ഹോക്കി ടീംപ്രായോഗിക പരീക്ഷ, സ്പോട്ട് അഡ്മിഷൻ: കണ്ണൂർ സർവകലാശാല വാർത്തകൾപരീക്ഷാഫലങ്ങൾ, പരീക്ഷാ തീയതി, പരീക്ഷാ അപേക്ഷ, പ്രാക്റ്റിക്കൽ: എംജി സർവകലാശാല വാർത്തകൾവൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി ഈവർഷം മുതൽ തൊഴിൽമേളകൾസ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ്, ഉപന്യാസ, പ്രസംഗ മത്സരങ്ങള്‍ നാളെഎംടെക് സ്പോട്ട് അഡ്മിഷൻ, 7 പരീക്ഷകളുടെ ഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾപരീക്ഷാ ഫലം, പരീക്ഷാ അപേക്ഷ, മൂല്യനിര്‍ണയ ക്യാമ്പ്: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾസതേൺ ഇന്ത്യ സയൻസ് ഫെയറിന് തുടക്കം: വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പങ്കാളിത്തംഹാൾ ടിക്കറ്റ് വിതരണം, പ്രിൻസിപ്പൽമാരുടെ യോഗം: കണ്ണൂർ സർവകലാശാല വാർത്തകൾഅഖിലേന്ത്യാ അന്തർ സർവകലാശാല വനിതാ വെയ്റ്റ് ലിഫ്റ്റിങ്: കാലിക്കറ്റിന് ആദ്യ മെഡൽ

എംഎ ജേണലിസം സ്‌പോര്‍ട്‌സ് ക്വാട്ട, പരീക്ഷാഫലങ്ങൾ, പിഎച്ച്ഡി: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

Published on : September 05 - 2022 | 4:53 pm

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
 JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ ജേണലിസം പഠനവിഭാഗത്തില്‍ എം.എ. ജേണലിസം ആന്റ് മാസ് കമ്യൂണിക്കേഷന്‍ കോഴ്‌സില്‍ സ്‌പോര്‍ട്‌സ് ക്വാട്ടാ ഒഴിവുണ്ട്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ 12-ന് രാവിലെ 10.30-ന് പഠനവകുപ്പില്‍ ഹാജരാകണം.

പുനര്‍മൂല്യനിര്‍ണയ ഫലം
എം.എ. സോഷ്യോളജി രണ്ടാം സെമസ്റ്റര്‍ മെയ് 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു. സപ്ലിമെന്ററിയായി അപേക്ഷിച്ചവരില്‍ മാര്‍ക്കില്‍ വ്യത്യാസം വന്നവര്‍ റിസള്‍ട്ട് പകര്‍പ്പ്, ഗ്രേഡ്കാര്‍ഡ് എന്നിവ സഹിതം പരീക്ഷാഭവനിലെ ബന്ധപ്പെട്ട സെക്ഷനെ സമീപിക്കണം.

ഒന്നാം സെമസ്റ്റര്‍ എം.എ. ഇക്കണോമിക്‌സ് നവംബര്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം വെബ്‌സൈറ്റില്‍.

പരീക്ഷാഫലം
മൂന്നാം സെമസ്റ്റര്‍ എം.കോം. നവംബര്‍ 2021, രണ്ടാം സെമസ്റ്റര്‍ എം.എ. ഇക്കണോമിക്‌സ്, ഹിസ്റ്ററി ഏപ്രില്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

എം.എഡ്. രണ്ടാം സെമസ്റ്റര്‍ ജൂലായ് 2021, മൂന്നാം സെമസ്റ്റര്‍ ഡിസംബര്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന എന്നിവക്ക് 20 വരെ അപേക്ഷിക്കാം.

പിഎച്ച്ഡി നൽകും

തിങ്കളാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം താഴെ പറയുന്നവര്‍ക്ക് പി.എച്ച്.ഡി. നല്‍കാന്‍ തീരുമാനിച്ചു. കെ. വിദ്യ തോമസ് (കെമിസ്ട്രി), സി. രശ്മിത, സന്ദീപ് ദാസ് (സുവോളജി), ആത്മ ജയപ്രകാശ് (കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസ്), പി.പി. സമീന (ബോട്ടണി), സ്മിത ആന്റണി (ഇക്കണോമിക്‌സ്).

ഐ.ടി.എസ്.ആറില്‍ നവീകരണത്തിന് 17.02 ലക്ഷം രൂപ

വയനാട് ചെതലയത്തുള്ള ഗോത്രവര്‍ഗ ഗവേഷണ പഠനകേന്ദ്രത്തില്‍ (ഐ.ടി.എസ്.ആര്‍.) അടിസ്ഥാന സൗകര്യവികസന പ്രവൃത്തികള്‍ക്ക് സിന്‍ഡിക്കേറ്റിന്റെ ഭരണാനുമതി.
വനിതാ ഹോസ്റ്റലിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള പമ്പിങ് ലൈന്‍ സംവിധാനത്തിന് അഞ്ച് ലക്ഷം രൂപ അനുവദിച്ചു. അഗ്നിരക്ഷാ സംവിധാനം ഒരുക്കാന്‍ 4.02 ലക്ഷം രൂപ, വനിതാ ഹോസ്റ്റലിന്റെ മുറ്റം ടൈലിടുന്നതിനും മറ്റ് നവീകരണത്തിനുമായി 8 ലക്ഷം രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്.
സര്‍വകലാശാലാ കാമ്പസിലെ കാന്റീന്‍ പരിസരത്തുള്ള ബയോഗ്യാസ് പ്ലാന്റ് നവീകരണത്തിനും തുക അനുവദിച്ചു. യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനായി.

0 Comments

Related News