SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx
ന്യൂഡൽഹി: നാഷണൽ കരിക്കുലം ഫ്രെയിംവർക്ക് (NCF) സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള പുതിയ
സ്കൂൾ പാഠ്യപദ്ധതി അടുത്ത
അധ്യയനവർഷം മുതൽ നടപ്പാക്കുമെന്ന് സൂചന. റിപ്പോർട്ട് അടുത്ത വർഷം ആദ്യം സമർപ്പിക്കും. പരിഷ്ക്കരണം നടപ്പാക്കിയാൽ 2023-24 അധ്യയന വർഷത്തിൽ പുതിയ
പുസ്തകങ്ങളാകും വിദ്യാർത്ഥികൾക് ലഭിക്കുക. നിലവിൽ തുടരുന്നത് 2005ലെ എൻസിഎഫ് അനുസരിച്ചുള്ള പാഠ്യപദ്ധതിയാണ്.
ഡോ.കെ.കസ്തൂരിരംഗൻ അധ്യക്ഷനായ 12 അംഗസമിതിയാണ് പുതിയ റിപ്പോർട്ട് തയ്യാറാക്കുന്നത്. സമിതി ഇതിനോടകം 25 ഫോക്കസ് ഗ്രൂപ്പുകളുമായി ചർച്ചകൾ നടത്തി. രാമകൃഷ്ണ മിഷൻ, ചിൻമയ മിഷൻ, 2 കിസ്ത്യൻ മിഷനറി വിഭാഗങ്ങൾ,
മുസ്ലിം മതപണ്ഡിത വിഭാഗം തുടങ്ങി 20 മതസംഘടനകളുമായും കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു. ഇതിനു ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്.