SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx
തിരുവനന്തപുരം:ഓണാഘോഷ പരിപാടികളുടെ ഭാഗമായോ അല്ലാതെയോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ പൊതു നിരത്തുകളിലോ വാഹനങ്ങളിൽ രൂപമാറ്റം വരുത്തിയോ അമിത ശബ്ദ വെളിച്ച സംവിധാനങ്ങൾ ഘടിപ്പിച്ചോ വാഹന നിയമങ്ങൾ ചട്ടങ്ങൾ, റോഡ് റഗുലേഷനുകൾ എന്നിവയ്ക്ക് വിരുദ്ധമായി പരിപാടികൾ സംഘടിപ്പിക്കുന്നത് നിരോധിച്ചതായി ട്രാൻസ്‌പോർട്ട് കമ്മിഷൻ അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തരം നിയമ വിരുദ്ധമായ അഭ്യാസ പ്രകടനങ്ങൾ നടക്കുന്നില്ലെന്ന് സ്‌കൂൾ അധികൃതർ ഉറപ്പാക്കണം. കുട്ടികളുടെ സുരക്ഷയെ കരുതി മാതാപിതാക്കളും ഇവരുടെ വാഹന ഉപയോഗം നിരീക്ഷിക്കണം.
പൊതുജനങ്ങൾക്ക് ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വിവരം ഫോട്ടോ/ വീഡിയോ സഹിതം അതാത് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ മാരെ അറിയിക്കണമെന്നും മോബൈൽ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ മോട്ടോർ വാഹന വകുപ്പിന്റെ വെബ് സൈറ്റിൽ ലഭ്യമാക്കണമെന്നും കമ്മിഷൻ അറിയിച്ചു.