പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

പ്ലസ് വൺ പ്രവേശനം: സപ്ലിമെന്ററി അലോട്മെന്റ് അപേക്ഷ ഇന്നുമുതൽ 3വരെ

Sep 1, 2022 at 2:03 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള അവസാന അവസരമായ സപ്ലിമെന്ററി അലോട്ട്മെന്റിന് ഇന്ന് (സെപ്റ്റംബർ 1 ന്) രാവിലെ 10മുതൽ അപേക്ഷിക്കാം. സപ്ലിമെന്ററി അലോട്മെന്റിനുള്ള വിഞ്ജാപനം ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു.

സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള വേക്കൻസിയും മറ്റു വിവരങ്ങളും ഇന്ന് (സെപ്റ്റംബർ 1ന്) രാവിലെ 9 മണിയ്ക്ക് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഇതനുസരിച്ച് വിദ്യാർത്ഥികൾക്ക് അപേക്ഷ പുതുക്കി നൽകാം.👇🏻👇🏻

\"\"


മുഖ്യഅലോട്ട്മെൻറിൽ അപേക്ഷിച്ചിട്ടു ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും അപേക്ഷിക്കാം. നേരത്തെ നൽകിയ അപേക്ഷയിൽ തെറ്റുകൾ വരുത്തിയതിനെ തുടർന്ന് അപേക്ഷകൾ തിരസ്‌ക്കരിക്കപ്പെട്ടവർക്കും ഇന്ന് അപേക്ഷ പുതുക്കി നൽകാം. ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ച ശേഷവും എല്ലാ അപേക്ഷാവിവരങ്ങൾ പരിശോധിക്കണമെന്നും ഓപ്ഷനുകൾ ഉൾപ്പടെ അപേക്ഷയിലെ ലോഗിൻ വിവരങ്ങൾ ഒഴികെയുള്ള ഏതുവിവരവും തിരുത്തൽ വരുത്തുന്നതിന് നാല് ദിവസം സമയവും അനുവദിച്ചിരുന്നുവെങ്കിലും അവസരങ്ങളൊന്നും 👇🏻👇🏻

\"\"

പ്രയോജനപ്പെടുത്താതിരുന്നതിനാൽ തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിൽ പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്. അപേക്ഷകളിലെ പിഴവുകൾ അപേക്ഷ പുതുക്കുന്ന അവസരത്തിൽ തിരുത്തൽ വരുത്തുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.👇🏻👇🏻

\"\"


യോഗ്യതാ പരീക്ഷയുടെ സ്കീം രജിസ്റ്റർ നമ്പർ, പാസായ വർഷം എന്നിവ തെറ്റായി നൽകിയവർ സപ്ലിമെന്ററി അലോട്ട്മെന്റിൽ പരിഗണിക്കുന്നതിനായി
ശരിയായ വിവരങ്ങൾ നൽകി പുതിയ അപേക്ഷ ഓൺലൈനായി സമർപ്പിച്ച് കാൻഡിഡേറ്റ് ലോഗിൻ രൂപീകരിക്കണം.

സപ്ലിമെന്ററി അലോട്ട്മെന്റിനായി
അപേക്ഷകർക്ക് 2022 സെപ്റ്റംബർ 1 രാവിലെ 10 മണി മുതൽ 2022 സെപ്റ്റംബർ 3 വൈകിട്ട് 5 മണിവരെ അപേക്ഷ പുതുക്കി നൽകാം.

\"\"

Follow us on

Related News