editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിൽ (CRPF) 9223 ഒഴിവുകൾ: അപേക്ഷ മാർച്ച്‌ 27മുതൽഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി പ്രവേശനം: അവസാന തീയതി നീട്ടിഅവധിക്കാലത്തെ ഭക്ഷ്യധാന്യ വിതരണം സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്ക് കൂടി വേണമെന്ന് കമ്മീഷൻഅംബേദ്ക‍ർ വിദ്യാനികേതനിൽ ഒന്നാം ക്ലാസ് പ്രവേശനംപരീക്ഷാഫലം, ടൈംടേബിൾ, പ്രൊജക്റ്റ്‌, വാചാ പരീക്ഷ: കണ്ണൂർ സർവകലാശാല വാർത്തകൾമഹാത്മാഗാന്ധി സർവകലാശാലയുടെ വിവിധ പ്രാക്ടിക്കല്‍ പരീക്ഷകളും പരീക്ഷാഫലങ്ങളുംമുടങ്ങിയ പിജി പഠനം തുടരാൻ അവസരംപരീക്ഷ മാറ്റി, പരീക്ഷാഫലം, വിവിധ പരീക്ഷകൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾസൗജന്യ ഓൺലൈൻ എൻട്രൻസ് കോച്ചിങ് ആപ്പുമായി എൽബിഎസ് എഞ്ചിനീയറിങ് കോളജ്നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് ഫലം വന്നു

ബിരുദ, ഇന്റഗ്രേറ്റഡ് പ്രവേശന പ്രത്യേക അലോട്മെന്റ്, പരീക്ഷാഫലം, കരാർ നിയമനം: എംജി വാർത്തകൾ

Published on : September 01 - 2022 | 5:39 pm

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
 JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx
കോട്ടയം: ബിരുദ, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്കായുള്ള പ്രത്യേക അലോട്‌മെന്റിന്റെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.  ഓൺലൈൻ രജിസ്ട്രേഷനുള്ള സൗകര്യം സപ്റ്റംബർ മൂന്ന് വരെ ലഭ്യമായിരിക്കുന്നതാണ്.  ഒന്ന് മുതൽ മൂന്നു വരെയുള്ള അലോട്‌മെന്റ്കളിൽ ലഭിച്ച അലോട്‌മെന്റുകളിൽ തൃപ്തരല്ലാത്തവർക്കും നിലവിൽ അലോട്‌മെന്റ് ലഭിക്കാത്തവർക്കും അലോട്‌മെന്റ് ലഭിച്ചിട്ട് വിവിധ കാരണങ്ങളാൽ റിജെക്ട് ആയിപ്പോയവർക്കുമുൾപ്പടെ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട എല്ലാ വിഭാഗം അപേക്ഷകർക്കും പ്രത്യേക അലോട്‌മെന്റിൽ അപേക്ഷിക്കാവുന്നതാണ്.
എന്നാൽ നിലവിൽ പ്രവേശനമെടുത്തവർ (ഏത് ക്വാട്ടയിലായാലും – സ്ഥിര-താത്കാലിക പ്രവേശനമായാലും) പ്രത്യേക അലോട്‌മെന്റിൽ അപേക്ഷിക്കുകയും പുതുതായി അലോട്‌മെന്റ് ലഭിക്കുകയും ചെയ്താൽ നിലവിലുള്ള അലോട്‌മെന്റ് റദ്ദാക്കപ്പെടുന്നതായിരിക്കും. 👇🏻👇🏻

ഇത് വരെ അപേക്ഷിക്കാൻ സാധിക്കാതിരുന്നവർക്കും പ്രത്യേക അലോട്‌മെന്റിൽ അപേക്ഷിക്കാവുന്നതാണ്.നിലവിൽ ഒന്ന് മുതൽ മൂന്നു വരെയുള്ള അലോട്‌മെന്റ്കളിലും കമ്മ്യൂണിറ്റി / മെറിറ്റ് ക്വാട്ട /മാനേജ്‌മെന്റ് ക്വാട്ട എന്നിവയിൽ അപേക്ഷിച്ചവർക്കു നിലവിലുള്ള ക്യാപ്പ് ഐ.ഡി./ പാസ്‌വേർഡ് എന്നിവ ഉപയോഗിച്ച് പുതുതായി ഫീസ് ഒടുക്കാതെ തന്നെ അപേക്ഷിക്കാവുന്നതാണ്.  ഇത് വരെ ക്യാപ്പിൽ അപേക്ഷിക്കാൻ സാധിക്കാതിരുന്നവർ മാത്രം പുതുതായി അപേക്ഷാ ഫീസ് അടച്ചാൽ മതിയാവും.👇🏻

പരീക്ഷാഫലം
 2021 നവംബറിൽ നടന്ന നാലാം സെമസ്റ്റർ പി.ജി.സി.എസ്്.എസ്. എം.എസ്.സി. സൈക്കോളജി (സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസ് സഹിതം സെപ്റ്റംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം.  വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.


         
കരാർ നിയമനം
മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ബയോസയൻസസിൽ മെഡിക്കൽ ലാബ് ടെക്‌നോളജിസ്റ്റ് തസ്തികയിൽ ഒരു വർഷത്തേക്ക് താൽക്കാലിക/ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  ഈഴവ/ ബില്ലവ/ തീയ്യ വിഭാഗത്തിലുള്ള ഒഴിവിലേക്ക് ബി.എസ്.സി., എം.എൽ.ടി. യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്.  പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും.  പ്രതിമാസം 20000 രൂപയാണ് വേതനം.  പ്രായപരിധി 2022 ജനുവരി ഒന്നിന് 18 വയസ്സിന് മുകളിലും 39 വയസ്സിന് താഴെയുമായിരിക്കണം.  താൽപര്യമുള്ളവർ അപേക്ഷയോടൊപ്പം പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചം, അധികയോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 15 നകം ഡെപ്യൂട്ടി രജിസ്ട്രാർ II (ഭരണവിഭാഗം), മഹാത്മാഗാന്ധി സർവ്വകലാശാല, പ്രിയദർശിനി ഹിൽസ് പി.ഒ., കോട്ടയം – 686560 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.


                    

0 Comments

Related News