SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx
തിരുവനന്തപുരം: സംസ്ഥാന അധ്യാപക അവാര്‍ഡിന് പരിഗണിക്കേണ്ട അധ്യാപകരെ നാമനിര്‍ദേശം ചെയ്യുന്നതിനുള്ള അവസരം ഇന്ന് (ഓഗസ്സ് 31ന്) അവസാനിക്കും. സ്‌കൂള്‍ പി.ടി.എ/എസ്.എം.സി/സ്റ്റാഫ് കൗണ്‍സില്‍ സ്‌കൂള്‍ പാര്‍ലമെന്റ് എന്നീ വിഭാഗങ്ങള്‍ക്കാണ് അധ്യാപകരെ നാമനിര്‍ദേശം ചെയ്യാനാവുക. അതാത് ഉപജില്ലാ/ വിദ്യാഭ്യാസ ജില്ലാ/ആര്‍.ഡി.ഡി./എ.ഡി ഓഫീസുകളിലാണ് ഇവ സമര്‍പ്പിക്കേണ്ടത്. ലഭിച്ച അപേക്ഷകള്‍ സെപ്റ്റംബര്‍ രണ്ടിന്

ഓഫിസുകളുടെ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും. അപേക്ഷകള്‍ ജില്ലാതല സമിതിക്ക് സെപ്റ്റംബര്‍ 16നകം കൈമാറണം. ജില്ലാതല സമിതി പരിശോധന പൂര്‍ത്തിയാക്കി 24നകം സംസ്ഥാനതല സമിതിക്ക് സമര്‍പ്പിക്കണം. എല്‍.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വി.എച്ച്.എസ്.സി എന്നീ വിഭാഗങ്ങളില്‍ നിന്നും 5 അവാര്‍ഡുകള്‍ വീതമാണ് നല്‍കുന്നത്. എല്‍.പി, യു.പി അധ്യാപകരുടെ നാമനിര്‍ദേശം ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്കും സെക്കന്‍ഡറി വിഭാഗം വിദ്യാഭ്യാസ ജില്ലാ ഓഫിസര്‍മാര്‍ക്കുമാണ് സമര്‍പ്പിക്കേണ്ടത്. ഹയര്‍

സെക്കന്‍ഡറി അധ്യാപകരുടേത് അതാത് ആര്‍.ഡി.ഡിമാര്‍ക്കും വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളുടേത് അതാത് എ.ഡിമാര്‍ക്കുമാണ് നല്‍കേണ്ടത്. എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ നിന്ന് രണ്ട് വീതവും ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ വിഭാഗങ്ങളില്‍ നിന്നായി ഒന്ന് വീതം അധ്യാപകരേയുമാണ് ജില്ലാതലത്തില്‍ നിന്ന് സംസ്ഥാനതലത്തിലേക്ക് നാമനിര്‍ദേശം ചെയ്യേണ്ടത്.
- കെ-ടെറ്റ് യോഗ്യത: അധ്യാപകരുടെ വിവരങ്ങൾ 2ദിവസത്തിനകം നൽകണം
- വിവിധ തസ്തികകളിൽ പി.എസ്.സി നിയമനം: അപേക്ഷകൾ ഒക്ടോബർ 3വരെ
- മെഡിക്കൽ പ്രവേശനത്തിൽ ആശങ്കവേണ്ട: ഈ വർഷം അധികമായി 550 സീറ്റുകൾ
- സ്കൂളുകള്‍ക്കായി 5,000 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ: സ്മാര്‍ട്ട് കാലാവസ്ഥാ കേന്ദ്രങ്ങള്‍ വരെ ഇനി നമ്മുടെ സ്കൂളുകളില്‍
- 10,12 ക്ലാസുകളിൽ 75 ശതമാനം ഹാജര്‍ നിർബന്ധമാക്കി: ഹാജർ ഇല്ലെങ്കിൽ പരീക്ഷ എഴുതനാകില്ല