SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx
കണ്ണൂർ: സർവകലാശാല നീലേശ്വരം ക്യാമ്പസിൽ പുതിയതായി ആരംഭിച്ച ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് എം.കോം പ്രോഗ്രാമിൽ എസ്.സി, എസ്.ടി, ഇ.ഡബ്ള്യു.എസ്. വിഭാഗങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകളിൽ ഒഴിവുണ്ട്. പ്ലസ്ടു ഉന്നത പഠനത്തിന് യോഗ്യത നേടിയവർ (കോമേഴ്സ് അല്ലാത്തവർ മിനിമം 45% മാർക്ക് ) അസ്സൽ സർട്ടിഫിക്കറ്റുകളുമായി സെപ്തംബർ 1 ന് രാവിലെ 11 മണിക്ക് നീലേശ്വരം ഡോ.പി.കെ രാജൻ മെമ്മോറിയൽ ക്യാമ്പസിൽ എത്തണം. ഫോൺ: 9847859018
കണ്ണൂർ സർവകലാശാല പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ എം.എ. എക്കണോമിക്സ് പ്രോഗ്രാമിൽ എസ്.സി വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസ്സൽ പ്രമാണങ്ങൾ സഹിതം പാലയാട് ക്യാമ്പസിലെ എക്കണോമിക്സ് പഠനവകുപ്പിൽ സെപ്തംബർ 1 ന് രാവിലെ 10 മണിക്ക് മുമ്പായി എത്തണം. ഫോൺ: 0490-2347385, 9400337417
പുനഃപ്രവേശനം
2022 -23 അധ്യയന വർഷത്തിലെ അഫിലിയേറ്റഡ് ബി.എഡ്. കോളേജുകളിലെയും സർവ്വകലാശാലാ ടീച്ചർ എഡ്യൂക്കേഷൻ സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ ബി.എഡ്. പ്രോഗ്രാമുകളിലേക്ക് പുനഃപ്രവേശനത്തിന് സെപ്തംബർ 14 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾ സർവ്വകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്. https://kannuruniversity.ac.in
സ്പോട്ട് അഡ്മിഷൻ
കണ്ണൂർ സർവ്വകലാശാല ധർമശാല ക്യാമ്പസ് സ്‌കൂൾ ഓഫ് പെഡഗോജിക്കൽ സയൻസസിലെ 2022 – 23 അധ്യയന വർഷത്തേക്കുള്ള എം.എഡ് പ്രോഗ്രാമിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ സെപ്തംബർ 1 ന് നടക്കും. യോഗ്യതയുള്ളവർ അസ്സൽ രേഖകളുമായി രാവിലെ 11 മണിക്ക് മുമ്പേ സ്‌കൂൾ ഓഫ് പെഡഗോജിക്കൽ സയൻസസിൽ എത്തണം. ഫോൺ: 0497 2781290
തീയ്യതി നീട്ടി
2022-23 അധ്യയന വർഷത്തിലെ കണ്ണൂർ സർവകലാശാല പഠനവകുപ്പിലെയും സെന്ററുകളിലെയും, ഐ.സി.എം പറശ്ശിനിക്കടവിലെയും എം.ബി.എ പ്രോഗ്രാമിന് ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്തംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. രജിസ്‌ട്രേഷൻ ഫീസ് 450/- രൂപയാണ്. എസ്.സി./ എസ്.ടി വിഭാഗങ്ങൾക്ക് ഇത് 150/- രൂപയാണ്. എം. ബി. എ പ്രോഗ്രാമിന്റെ പ്രവേശനം കാറ്റ് /സി-മാറ്റ്/കെ-മാറ്റ് (CAT/CMAT/KMAT) പരീക്ഷയിലെ മാർക്ക്, ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് പ്രകാരമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക http://admission.kannuruniversity.ac.in ഫോൺ: 04972715261, 04972715284, 7356948230
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കണ്ണൂർ സർവകലാശാല പഠന വകുപ്പ് – സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ, 2022-23 അധ്യയന വർഷത്തിലെ ബി.എ. എൽ.എൽ.ബി പ്രോഗ്രാമിന്റെ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇത് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. http://admission.kannuruniversity.ac.in ഫോൺ: 0497 2715261, 0497 2715284, 7356948230
ടൈംടേബിൾ
30.09.2022 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ന്യൂ ജനറേഷൻ ബി. എ., ബി. എസ് സി., ബി. എം. എം. സി. (റെഗുലർ), നവംബർ 2021
പരീക്ഷാടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് അപേക്ഷിക്കാം
15.09.2022 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ എം. എ. (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷകൾക്ക് 01.09.2022 വരെ പിഴയില്ലാതെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പ്രിന്റൌട്ടും ചലാനും 03.09.2022 ന് വൈകുന്നേരം 5 മണിക്കകം പരീക്ഷാ വിഭാഗത്തിൽ സമർപ്പിക്കണം. പരീക്ഷാഫീസ് എസ്. ബി. ഐ. കലക്റ്റ്/ ട്രഷറി ചലാൻ മുഖേന അടക്കാം. പേപ്പർ ഒന്നിന് 250 രൂപയും കോമൺ ഫീസായി 420 രൂപയും ചേർത്ത് അടക്കേണ്ടതാണ്.
15.09.2022 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബി. എ., ബി. ബി. എ., ബി. കോം. (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷകൾക്ക് 01.09.2022 വരെ പിഴയില്ലാതെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പ്രിന്റൌട്ടും ചലാനും 03.09.2022 ന് വൈകുന്നേരം 5 മണിക്കകം പരീക്ഷാ വിഭാഗത്തിൽ സമർപ്പിക്കണം. പരീക്ഷാഫീസ് എസ്. ബി. ഐ. കലക്റ്റ്/ ട്രഷറി ചലാൻ മുഖേന അടക്കാം. പേപ്പർ ഒന്നിന് 150 രൂപയും കോമൺ ഫീസായി 420 രൂപയും ചേർത്ത് അടക്കേണ്ടതാണ്.
തീയതി നീട്ടി
15.09.2022 ന് ആരംഭിക്കുന്ന ഒന്നാം വർഷ അഫ്സൽ-ഉൽ-ഉലമ (പ്രൈവറ്റ് രജിസ്ട്രേഷൻ (വിദൂരവിദ്യാഭ്യാസം ഉൾപ്പെടെ) സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, ഏപ്രിൽ 2022 പരീക്ഷകൾക്ക് 170 രൂപ പിഴയോടെ അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 31.08.2022 വരെ നീട്ടി.
പുനർമൂല്യനിർണയഫലം
ഒന്നാം വർഷ വിദൂരവിദ്യാഭ്യാസ ബി. ബി. എ./ ബി. എസ്. സി./ ബികോം. (ഏപ്രിൽ 2021) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഗ്രേഡ്/ ഗ്രേഡ് പോയിന്റിൽ മാറ്റമുള്ളപക്ഷം റിസൽറ്റ് മെമ്മോയുടെ ഡൌൺലോഡ് ചെയ്ത പകർപ്പും മാർക്ക് ലിസ്റ്റും സഹിതം ബന്ധപ്പെട്ട ടാബുലേഷൻ സെക്ഷനിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
പരീക്ഷാഫലം
സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം. എസ് മാത്തമാറ്റിക്സ് (സപ്ലിമെന്ററി – 2015 സിലബസ്), നവംബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 13.09.2022 വരെ അപേക്ഷിക്കാം.