SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx
തിരുവനന്തപുരം: നഴ്സറി ടീച്ചർ എജ്യൂക്കേഷൻ കോഴ്സ് (പ്രീ-പ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സ്) പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. 2022-24 അധ്യയന വർഷത്തേക്കുള (2വർഷം) കോഴ്സ് പ്രവേശനത്തിന് യോഗ്യരായവർക്ക് സെപ്റ്റംബർ 6നകം അപേക്ഷ സമർപ്പിക്കാം. കോഴ്‌സിനെ കുറിച്ചുള്ള വിശദവിവരങ്ങൾ താഴെ👇🏻👇🏻
പൊതു നിബന്ധനകൾ
അപേക്ഷകർ 45%-ൽ കുറയാതെ മാർക്കോടെ ഹയർ സെക്കണ്ടറി/
തത്തുല്യ പരീക്ഷ പാസായിരിക്കണം. പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് യോഗ്യത പരീക്ഷ പാസായാൽ മതി. ഒ.ബി.സി വിഗങ്ങൾക്ക് 25% മാർക്ക് ഇളവ് ലഭിക്കും. എൻ.സി.ടി.ഇ നിശ്ചയിച്ചിട്ടുളള സീറ്റുകളിലേക്ക് മാത്രമാണ് പ്രവേശനം
നടത്തുന്നത്. കോഴ്സിന് പ്രവേശനം ലഭിക്കുവാൻ ആഗ്രഹിക്കുന്ന അപേക്ഷകർ പ്രവേശിക്കുവാൻ ഉദ്ദേശിക്കുന്ന സർക്കാർ/ അംഗീകൃത സ്ഥാപനത്തിൽ നേരിട്ട് അപേക്ഷ സമർപ്പിക്കേണ്ടതാണ്.
അപേക്ഷിക്കേണ്ട രീതി
അപേക്ഷാഫോറത്തിന്റെ മാതൃക അനുബന്ധമായി ചേർത്തിട്ടുണ്ട്. നിശ്ചിത ഫോറത്തിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷാഫോറത്തിന്റെ കോളങ്ങൾ ഒന്നും തന്നെ ഒഴിവാക്കിയിടാൻ പാടില്ല. ബാധകമല്ലാത്ത കോളങ്ങൾ ബാധകമല്ല എന്ന് പൂരിപ്പിക്കേണ്ടതാണ്. 2022-24 വർഷത്തെ കോഴ്സ് നടത്തുന്നതിന് അംഗീകാരം നൽകിയിരി ക്കുന്ന സ്ഥാപനങ്ങളുടെ പട്ടിക അനർ ചേർത്തിട്ടുണ്ട്. പ്രവേശനത്തി നുള്ള അപേക്ഷയുടെ മാതൃക ഇതോടൊപ്പം അനക്സർ ആയി ചേർത്തി മാതൃകാ ഫോറം http://education.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കുന്നതാണ്.👇🏻👇🏻
തിരഞ്ഞെടുപ്പ് രീതി
യോഗ്യത പരീക്ഷയ്ക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നും സാമുദായിക സംവരണവും ഓരോ വിഭാഗത്തിന്റെയും സംവരണ വ്യവസ്ഥയും കൊണ്ടായിരിക്കും കോഴ്സിന് പ്രവേശനം നൽകുന്നത്. പാലിച്ചു
സംവരണം
തയ്യാറാക്കപ്പെട്ട റാങ്ക് ലിസ്റ്റിൽ നിന്നും സാമുദായിക സംവരണം ഏർപ്പെടുത്തേണ്ടതാണ്. 4% സീറ്റുകൾ ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്തിരിക്കുന്നു. 10% സീറ്റുകൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക സമുദായങ്ങൾക്ക് സംവരണം ചെയ്തിട്ടുണ്ട്. സ്പോർട്സ്, ഗെയിംസ്, എൻ.സി.സി, സ്കൗട്ട് എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് വെയിറ്റേജ് മാർക്ക് ലഭിക്കുന്നതാണ്.
പ്രായപരിധി
അപേക്ഷകന്റെ പ്രായപരിധി 01.06.2022ന് 17വയസ് പൂർത്തിയാകണം. 33 വയസ്സ് കവിയുവാനും പാടില്ല. പട്ടികജാതി, പട്ടികവർഗ്ഗവിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ 5 വർഷവും ഒ.ബി.സി വിഭാഗത്തിന് 3 വർഷവും വയസ്സിളവ് ലഭിക്കുന്നതാണ്. കൂടാതെ ഗവൺമെന്റ് അംഗീകൃത പ്രീ-പ്രൈമറി വിഭാഗങ്ങളിലെ ടീച്ചർമാർക്ക് 2 വർഷത്തെ അദ്ധ്യാപക പ്രവൃത്തി പരിചയത്തിന് ഒരു വർഷത്തെ വയസ്സിളവ് എന്ന തോതിൽ പരമാവധി 3 വർഷം വരെ വയസ്സിളവ് ലഭിക്കും. പ്രവൃത്തി പരിചയ സാക്ഷ്യപത്രം അതാത് ഉപജില്ലാ വിദ്യാഭ്യാസ ആഫീസർമാർ സാക്ഷ്യപ്പെടുത്തിയിരിക്കണം.
സ്വാശ്രയ സ്ഥാപനങ്ങിലെ പ്രീ-പ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സിന് സർക്കാർ ഉത്തരവ് (അച്ചടി) നം. 6/2022/പൊ.വി.വ തീയതി 22.04.2022 ഉത്തരവ് പ്രകാരം നിശ്ചയിച്ച ഫീസ് ഘടന പ്രകാരം മാത്രമേ കുട്ടികളിൽ നിന്നും ഫീസ് ഈടാക്കാൻ പാടുള്ളൂ എന്നറിയിക്കുന്നു. ഫീസ് ഘടന ചുവടെ ചേർക്കുന്നു.
പ്രവേശന ഫീസ് 100രൂപ.
ട്യൂഷൻ ഫീ 1480/- (permonth), ഡവലപ്പമെന്റ്ഫീ 10000/- (per year) അപ്ലിക്കേഷൻ ഫീസ് : 100/👇🏻👇🏻
സ്വാശ്രയ സ്ഥാപനങ്ങളിൽ തിരഞ്ഞെടുക്കപ്പെടുന്നതിന് അതാത് സ്ഥാപനത്തിന്റെ മാനേജർമാരുടെ പേരിലെടുത്ത 100 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം അപേക്ഷ നൽകേണ്ടതാണ്.. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർ അപേക്ഷാ ഫീസ് അടയ്ക്കേണ്ടതില്ല.
അപേക്ഷാസമർപ്പണം
അപേക്ഷകൾ 06/09/2022 വൈകുന്നേരം മണിക്ക് മുമ്പായി 5 ബന്ധപ്പെട്ട പി.പി.ടി.ടി.ഐ-കളിൽ ലഭിക്കേണ്ടതാണ്. നിശ്ചിത തീയതിക്കു ശേഷം ലഭിക്കുന്നതും, അപാകതകൾ ഉള്ളതും, സമയ പരിധി കഴിഞ്ഞ് ലഭിക്കുന്നതുമായ അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
അപേക്ഷയോടൊപ്പം ഹാജരാക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഫോട്ടോ കോപ്പികൾ സ്വയംസാക്ഷ്യപ്പെടുത്തിയിരിക്കണം. അല്ലാത്തവ നിരസിയ്ക്കുന്നതാണ്.
തിരഞ്ഞെടുക്കപ്പെടുന്നവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സൽ, റ്റി.സി എന്നിവ ബന്ധപ്പെട്ട സെന്ററിൽ പ്രവേശന സമയത്ത് ഹാജരാക്കേണ്ടതാണ്.
പ്രവേശനം ലഭിക്കുന്നവർ പിന്നീട് അപേക്ഷയിൽ നൽകിയിരിക്കുന്ന വിവരങ്ങൾ തെറ്റാണെന്ന് തെളിഞ്ഞാലോ, മതിയായ മറ്റു യോഗ്യതകൾ ഇല്ലെന്ന് കണ്ടാലോ പ്രവേശനം അസാധുവാക്കാനുള്ള അധികാരം പൊതു വിദ്യാഭ്യാസ ഡയറക്ടറിൽ നിക്ഷിപ്തമാണ്. ട്രെയിനിംഗിനു ശേഷം നിയമനം നൽകുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ബാദ്ധ്യസ്ഥനല്ല. കയ്യൊപ്പ് രേഖപ്പെടുത്താത്തതും അപൂർണ്ണവുമായ അപേക്ഷകൾ മറ്റൊരറിയിപ്പ് കൂടാതെ നിരസിക്കും. ഭിന്നശേഷിക്കാരായ അപേക്ഷകർ ആനുകൂല്യത്തിനായി
ബന്ധപ്പെട്ട മെഡിക്കൽ ബോർഡിൽ നിന്നും ലഭിച്ച സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് അപേക്ഷയോടൊപ്പം ചെയ്യേണ്ടതാണ്.👇🏻👇🏻
ഉള്ളടക്കം
വിജ്ഞാപനത്തിൽ പറയുന്ന നിബന്ധനകൾക്ക് വിധേയമായി പ്രവേശനം നടത്താത്ത സ്ഥാപന അധികാരികൾക്കെതിരെ നടപടി സ്വീകരിക്കുന്നതും, വിദ്യാർത്ഥികളെ പരീക്ഷാ ഭവൻ നടത്തുന്ന പൊതു പരീക്ഷ എഴുതാൻ അനുവദിക്കുന്നതുമല്ല. 2022-23 വർഷത്തെ ക്ലാസുകൾ 22/09/2022-ന് തുടങ്ങേണ്ടതും അതിനു മുമ്പായി അഡ്മിഷൻ നടപടികൾ പൂർത്തീകരിക്കേണ്ടതുമാണ്.