പ്രധാന വാർത്തകൾ
നവംബറിൽ 10 ദിവസം സ്കൂൾ അവധി: ശനിയാഴ്ചകളിൽ പ്രവർത്തിദിനമില്ലവായനയ്ക്ക് ഗ്രേസ് മാർക്ക്: തുടർനടപടികൾ ഇല്ലമാതൃഭാഷയുടെ അഭിവൃദ്ധിക്കായി കൈകോർക്കാം: ഗവർണറുടെ കേരളപ്പിറവി ആശംസഈ വർഷത്തെ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു: എം.ആർ. രാഘവവാര്യർക്ക്‌ കേരള ജ്യോതി മലയാള ഭാഷയിൽ 5 ഓൺലൈൻ കോഴ്സുകളുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ എജുക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്റർസിബിഎസ്ഇ 10,12 ക്ലാസ്  ബോർഡ് പരീക്ഷ ഫെബ്രുവരി 17മുതൽ: ടൈംടേബിൾ പ്രസിദ്ധീകരിച്ചുഎസ്എസ്എൽസി പരീക്ഷാ വിജ്ഞാപനം വന്നു: വെബ്സൈറ്റുകൾ സജ്ജീവമായി2026ലെ പൊതുഅവധികൾ പ്രഖ്യാപിച്ചു: വിശദമായി അറിയാംഒന്നുമുതൽ 9വരെ ക്ലാസുകളിലെ പരീക്ഷകൾ ഈ വർഷം പലവിധംപ്രീ പ്രൈമറി അധ്യാപകർ, ആയമാർ,അങ്കണവാടി ജീവനക്കാർ, ഗസ്റ്റ് ലക്ചറർ എന്നിവരുടെ പ്രതിമാസ വേതനത്തിൽ വർദ്ധനവ്: വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി

അധ്യാപകരുടെ തസ്തിക നഷ്ടം: ആവശ്യമായ നടപടി കൈക്കൊള്ളുമെന്ന് മന്ത്രി വി.ശിവൻകുട്ടി

Aug 25, 2022 at 4:58 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx

തിരുവനന്തപുരം: അധ്യാപകരുടെ തസ്തിക നഷ്ടം ഉണ്ടാകുന്ന സാഹചര്യം ഉടലെടുക്കുകയാണെങ്കിൽ ആവശ്യമായ നടപടി കൈക്കൊള്ളുമെന്ന് മന്ത്രി വി.ശിവൻകുട്ടി.കഴിഞ്ഞ 6 വർഷത്തിലധികമായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നതിനും തസ്തികകൾ നിലനിർത്തുന്നതിനും സഹായകരമായ ശക്തമായ ഇടപെടലാണ് എൽ ഡി എഫ് സർക്കാർ നടത്തിവരുന്നത്. 👇🏻👇🏻

\"\"

ചില സ്കൂളുകൾക്ക് ഈ മുന്നേറ്റത്തിനൊപ്പം എത്താൻ സാധിച്ചിട്ടില്ല. അങ്ങനെയുള്ള സ്കൂളുകളിൽ കുട്ടികളുടെ എണ്ണത്തിലെ കുറവ് മൂലം അധ്യാപക തസ്തിക നഷ്ടപ്പെടാനുള്ള സാധ്യത ഉണ്ട്.1997 വരെയുള്ളവർക്ക് അക്കാലത്ത് പൂർണ്ണമായും തസ്തിക സംരക്ഷണം പ്രഖ്യാപിച്ച് അധ്യാപകരെ സംരക്ഷിച്ചത് അന്നത്തെ എൽ ഡി എഫ് സർക്കാർ ആയിരുന്നു. 2011 ൽ വന്ന യു ഡി എഫ് സർക്കാർ ഈ സംരക്ഷണം എടുത്തുകളയുകയും സംരക്ഷിതാധ്യാപകരെ അധ്യാപക ബാങ്കിൽ ഉൾപ്പെടുത്തി അടിസ്ഥാന ശമ്പളം മാത്രം നൽകി മുന്നോട്ട് പോവുകയുമായിരുന്നു. പിന്നീട് വന്ന എൽ ഡി എഫ് സർക്കാർ അധ്യാപകരെ അദ്ധ്യാപക തസ്തികകളിൽ തന്നെ പുനർവിന്യസിച്ച് മുഴുവൻ ആനുകൂല്യങ്ങളും നൽകി സംരക്ഷിച്ചിരുന്നു .

\"\"


പുതിയ സാഹചര്യത്തിൽ ഹൈസ്‌കൂളിൽ ഉൾപ്പെടെ തസ്തിക നഷ്ടപ്പെടുന്നവർ ഉണ്ടെങ്കിൽ അവരുടെ പ്രശ്നം പരിഹരിക്കുമെന്നും ഇക്കാര്യത്തിൽ അദ്ധ്യാപകർക്ക് യാതൊരു ആശങ്കയും ഉണ്ടാകേണ്ടതില്ലെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

\"\"

Follow us on

Related News