സംസ്ഥാനത്ത് ഇന്നുമുതൽ സ്കൂൾ പരീക്ഷകൾക്ക് തുടക്കം: രാവിലെയും ഉച്ചയ്ക്കും പരീക്ഷ

Aug 24, 2022 at 5:45 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാംപാദ വാർഷിക പരീക്ഷകൾ ഇന്ന് ആരംഭിക്കും. രാവിലെയും ഉച്ചയ്ക്കുമയാണ് പരീക്ഷകൾ നടക്കുക. യുപി, ഹൈസ്കൂൾ വിഭാഗങ്ങൾക്കാണ് ഇന്ന് പരീക്ഷ ആരംഭിക്കുന്നത്. പുതുക്കിയ ടൈം ടേബിൾ പ്രകാരമാണ് ഹൈസ്കൂൾ വിഭാഗത്തിൽ പരീക്ഷ നടക്കുക. ഇതോടൊപ്പം സ്പെഷ്യൽ സ്കൂൾ, ടെക്നിക്കൽ സ്കൂൾ വിഭാഗങ്ങൾക്കും ഇന്ന് പരീക്ഷ തുടങ്ങും. കോവിഡ് വ്യാപനത്തെ തുടർന്ന് 2 വർഷത്തിന് ശേഷമാണ് സ്കൂളുകളിൽ പാദ വാർഷിക പരീക്ഷകൾ നടക്കുന്നത്. രാവിലെ 10മുതൽ 12.45 വരെയും ഉച്ചയ്ക്ക് 1.30മുതൽ 3.30വരെയുമാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. 👇🏻👇🏻

\"\"

ഇന്ന് ഉച്ചയ്ക്ക് പത്താം ക്ലാസിനു ഗണിതവും ഒൻപതാം ക്ലാസിനു സാമൂഹ്യശാസ്ത്രവും എട്ടാം ക്ലാസിനു ഒന്നാം ഭാഷാപേപ്പറുമാണ് പരീക്ഷ. ടെക്നികൽ, സ്പെഷ്യൽ സ്കൂൾ വിഭാഗത്തിന് ഇന്ന് ഇംഗ്ലീഷ് പരീക്ഷയാണ് നടക്കുക. സെപ്റ്റംബർ ഒന്നിനാണ് പരീക്ഷ അവസാനിക്കുക. സെപ്റ്റംബർ 2ന് ഓണാഘോഷങ്ങൾക്ക് ശേഷം സ്കൂൾ അടയ്ക്കും. സെപ്റ്റംബർ 12ന് ഓണം അവധിക്ക് ശേഷം സ്കൂൾ തുറക്കും.

\"\"
\"\"

Follow us on

Related News