പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

നാട്ടിക ഗവ. ഫിഷറീസ് ഹയർ സെക്കന്ററി സ്കൂളിൽ ലോകനാട്ടറിവുദിനം ആഘോഷിച്ചു

Aug 22, 2022 at 4:30 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
നാട്ടിക: പഴമയുടേയും നാട്ടറിവുകളുടേയും ഓർമപുതുക്കി ഗവ. ഫിഷറീസ് ഹയർ സെക്കന്ററി സ്കൂളിൽ ലോകനാട്ടറിവുദിനം ആഘോഷിച്ചു. വിവിധതരത്തിലുള്ള ഉപകരണങ്ങളുടേയും ഔഷധസസ്യങ്ങളുടേയും പ്രദർശനം നടത്തി. നാടിൻ്റെ തുടിപ്പുകൾ വിളിച്ചോതുന്ന പുതിയതലമുറ അധികം കണ്ടിട്ടില്ലാത്ത വസ്തുക്കളായിരുന്നു പ്രദർശനത്തിൽ കൂടുതലും. ഓട്ടുവിളക്ക്, ഒട്ടുകിണ്ണം, ഒട്ടുതളിക, ഒട്ടുമൊന്ത, ആറന്മുളകണ്ണാടി, വിവിധതരത്തിലും വലിപ്പത്തിലുമുള്ള വെറ്റിലചെല്ലങ്ങൾ, പനിനീർവീശി, ലോട്ടകൾ, വിശറി, പറ, നാഴി, എഴുത്തോലകൾ, പലതരം നാണയങ്ങൾ, ഓലക്കൊണ്ടുള്ള കളിയാഭരണങ്ങൾ, പ്ലാവിലാതൊപ്പി,  ഒറ്റമൂലിസസ്യങ്ങളായ കീഴാർനെല്ലി, തഴുതാമ, തുളസി, ബ്രഹ്മി, മുത്തൾ, തുടങ്ങി പഴയതും ഇപ്പോഴും ഉപയോഗിക്കുന്നതുമായ വിവിധത്തരത്തിലുള്ള വസ്തുക്കളായിരുന്നു പ്രദർശനത്തിലുണ്ടായിരുന്നത്. പ്രധാനധ്യാപിക ശരീഫ ടീച്ചറാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. പ്രദർശനത്തിലേക്ക് വേണ്ട എല്ലാ വസ്തുക്കളും വിദ്യാർത്ഥികൾതന്നെയാണ് കൊണ്ടുവന്നത്. നാടിന്റെ നന്മ പഴമയിൽനിന്ന് പുതുതലമുറയിലേക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ അധികൃതർ ലോകനാട്ടറിവുദിനം ആഘോഷിച്ചത്.

\"\"

Follow us on

Related News